ബ്രസീലിൽ ഫുൾ ബാക്കുമാരുടെ കുറവുണ്ട്,വേൾഡ് കപ്പിനുണ്ടാവും : ഡാനി ആൽവെസ്

കഴിഞ്ഞ ഇക്വഡോറിനെതിരെയുള്ള മത്സരത്തിൽ വമ്പൻമാരായ ബ്രസീൽ സമനില വഴങ്ങിയിരുന്നു.മത്സരത്തിൽ പകരക്കാരന്റെ രൂപത്തിലായിരുന്നു ഡാനി ആൽവെസ് ഇറങ്ങിയിരുന്നത്. ഇതോടെ ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മൂന്നാമത്തെ താരമാവാൻ ആൽവസിന് സാധിച്ചിരുന്നു.റോബെർട്ടോ കാർലോസ്,കഫു എന്നിവരാണ് ഡാനി ആൽവസിന് മുന്നിലുള്ളവർ.

ഏതായാലും നിലവിൽ ബ്രസീലിൽ ഫുൾ ബാക്കുമാർക്ക് കുറവുണ്ട് എന്നുള്ള കാര്യം ഡാനി ആൽവസ് തുറന്നുപറഞ്ഞിട്ടുണ്ട്.കൂടാതെ ബ്രസീലിന്റെ വേൾഡ് കപ്പ് ടീമിൽ താൻ ഉണ്ടാവുമെന്നുള്ള പ്രതീക്ഷയും ആൽവെസ് പങ്കുവെക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വാക്കുകൾ പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.

” ബ്രസീലിൽ മാത്രമല്ല,വേൾഡ് ഫുട്ബോളിൽ തന്നെ മികച്ച ഫുൾ ബാക്കുമാർക്ക് ക്ഷാമമുണ്ട്.പക്ഷെ ഭാഗ്യവശാൽ ബ്രസീലിന് രണ്ട് റഫറൻസുകൾ ഉണ്ട്.കഫുവും റോബെർട്ടോ കാർലോസുമാണത്.ഇരുവരും എല്ലാവർക്കും മാതൃകയാണ്. ഞാൻ അവരെ വളരെയധികം ഇഷ്ടപ്പെടുന്നു.പക്ഷെ നിങ്ങൾ കരിയർ ആരംഭിക്കുമ്പോൾ നിങ്ങൾ ഗോൾകീപ്പറാവാനോ ഡിഫൻഡറാവാനോ ആഗ്രഹിക്കുന്നില്ല. മറിച്ച് നിങ്ങൾ ഗോളുകൾ നേടാനാണ് ആഗ്രഹിക്കുന്നത്.അതൊരു കാരണമാണ്. വരുന്ന വേൾഡ് കപ്പിൽ ബ്രസീലിയൻ ടീമിൽ ഇടം നേടാനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അത് എന്റെ സ്വപ്നമാണ്.എന്റെ സ്വപ്നങ്ങൾ എന്റെ നിയന്ത്രണത്തിലാണ് ഞാൻ ടീമിൽ ഇടം നേടുക എല്ലാവരുടെയും പ്രിയപ്പെട്ടവൻ ആയതുകൊണ്ടല്ല.മറിച്ച് ഞാൻ ഒരുപാട് മത്സരങ്ങൾ കളിച്ചിട്ടുണ്ട്,ആത്മാർത്ഥയോട് കൂടെയും അച്ചടക്കത്തോട് കൂടെയുമാണ് ഞാൻ കളിച്ചിട്ടുള്ളത്.വിമർശനങ്ങൾ നിങ്ങളെ കൂടുതൽ മികച്ചവനാക്കുന്നു ” ഇതാണ് ഡാനി പറഞ്ഞിട്ടുള്ളത്.

38-കാരനായ താരം ഈ സീസണിൽ ബാഴ്സയിലേക്ക് തിരിച്ചെത്തിയിരുന്നു.ഡാനിലോ, എമേഴ്സൺ എന്നിവരൊക്കെയാണ് ബ്രസീലിന്റെ ശേഷിക്കുന്ന റൈറ്റ് ബാക്കുമാർ.

Leave a Reply

Your email address will not be published. Required fields are marked *