ബ്രസീലിയൻ താരത്തിന് കോവിഡ് സ്ഥിരീകരിച്ചു, താരത്തെ ടീമിൽ നിന്നും ഒഴിവാക്കി ടിറ്റെ !
ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ കരുത്തരായ ബ്രസീൽ നാളെ വെനിസ്വേലയെ നേരിടാനിരിക്കുകയാണ്. നാളെ രാവിലെ ഇന്ത്യൻ സമയം ആറു മണിക്കാണ് മത്സരം അരങ്ങേറുന്നത്. മത്സരത്തിന് മുന്നോടിയായി നടത്തിയ രണ്ടാമത്തെ കോവിഡ് പരിശോധനയിൽ ഒരു ടീം അംഗത്തിന് കോവിഡ് സ്ഥിരീകരിച്ചു കഴിഞ്ഞു. ബ്രസീലിയൻ ടീമിലെ റൈറ്റ് ബാക്കായ ഗബ്രിയേൽ മെനീനോക്കാണ് കോവിഡ് പോസിറ്റീവ് ആയത്. തുടർന്ന് താരത്തെ ഈ രണ്ട് മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ബുധനാഴ്ച്ച നടത്തിയ പരിശോധനഫലമാണ് താരത്തിന്റേത് പോസിറ്റീവ് ആയതെന്ന് ബ്രസീലിയൻ ടീം ഡോക്ടർ റോഡ്രിഗോ ലാസ്‌മർ അറിയിച്ചു.
GLOBO:
— Brasil Football 🇧🇷 (@BrasilEdition) November 12, 2020
Gabriel Menino has been cut from the Brazil squad after testing positive for COVID. The player did not show any symptoms, the result came from his 2nd test. pic.twitter.com/HSyManFCqO
താരത്തിന് കോവിഡിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു. താരത്തെ ഐസൊലേറ്റ് ചെയ്തതായി ബ്രസീൽ ടീം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് മത്സരങ്ങൾക്കിടെ നാലു തവണയാണ് കോവിഡ് പരിശോധന നടത്തുക. ഇതിൽ രണ്ടാമത്തെ പരിശോധനയിലാണ് പോസിറ്റീവ് ആയത്. നിലവിൽ കോവിഡ് മൂലം കാസമിറോ, മിലിറ്റാവോ എന്നിവരെ ടിറ്റെക്ക് നഷ്ടമായിട്ടുണ്ട്. മെനീനോയുടെ പകരക്കാരനെ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ ബ്രസീൽ ടീം നടത്തുന്നുണ്ട്. നിലവിൽ ഇരുപത്തിയൊന്ന് താരങ്ങളാണ് ടിറ്റെയുടെ സ്‌ക്വാഡിൽ ഉള്ളത്. അത് ഇരുപത്തിമൂന്ന് താരങ്ങൾ വരെയാകാം. ഏതായാലും ഒരു താരത്തെ പുതുതായി ടീം ഉൾപ്പെടുത്തിയേക്കും.
Brazil international Gabriel Menino tested positive for Covid. He’s been training with the squad all week.
— Watch LFC (@Watch_LFC) November 12, 2020
Including Alisson Becker and Roberto Firmino. pic.twitter.com/QqCKI8fDNg