ബ്രസീലിയൻ താരത്തിന്റെ മുഖത്തിടിച്ച അർജന്റൈൻ കോച്ചിനെ പുറത്താക്കി,സാംപോളി തുടരും!

ബ്രസീലിയൻ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഫ്ലമെങ്കോ അത്ലറ്റിക്കോ മിനയ്റോയെ പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ഫ്ലമെങ്കോ വിജയിച്ചിരുന്നത്. മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ സൂപ്പർ താരം പെഡ്രോയെ പരിശീലകനായ ജോർഹെ സാംപോളി ഉൾപ്പെടുത്തിയിരുന്നില്ല.ഇതിൽ പെഡ്രോ കടുത്ത അസംതൃപ്തനായിരുന്നു.

രണ്ടാം പകുതിയിൽ സബ്സ്റ്റ്യൂട്ട് റോളിൽ ഇറക്കാനായിരുന്നു സാമ്പോളിയുടെ പദ്ധതി. എന്നാൽ പെഡ്രോ പകരക്കാരനായി കൊണ്ട് ഇറങ്ങാൻ തയ്യാറായില്ല.അദ്ദേഹം അസംതൃപ്തനായി കൊണ്ട് ബെഞ്ചിൽ തന്നെ തുടരുകയായിരുന്നു. ഇതേ തുടർന്ന് ഡ്രസ്സിംഗ് കലഹമുണ്ടായി.സാമ്പോളിയുടെ അസിസ്റ്റന്റ് പരിശീലകനായ പാബ്ലോ ഫെർണാണ്ടസ് ഡ്രസിങ് റൂമിൽ വെച്ച് പെഡ്രോയെ ശാരീരികമായി ആക്രമിക്കുകയായിരുന്നു.

മൂന്ന് തവണ ഇദ്ദേഹം പെഡ്രോയുടെ മുഖത്ത് അടിക്കുകയായിരുന്നു.അതിനുശേഷം മുഖത്ത് ഒരുതവണ ഇടിക്കുകയും ചെയ്തു.ഇത് ബ്രസീലിൽ വലിയ വിവാദങ്ങൾ സൃഷ്ടിച്ചു. തനിക്ക് നേരെ ശാരീരിക ആക്രമണങ്ങൾ ഉണ്ടായി എന്നത് പെഡ്രോ തന്നെയാണ് സ്ഥിരീകരിച്ചത്.ഇതിന് പിന്നാലെ അസിസ്റ്റന്റ് പരിശീലകനായ പാബ്ലോ ഫെർണാണ്ടസ് മാപ്പ് പറയുകയും ചെയ്തു. അമിതമായ സ്ട്രസ്സ് മൂലം താൻ ചെയ്തു പോയതാണ് എന്നാണ് പാബ്ലോ ഫെർണാണ്ടസ് വിശദീകരണമായി കൊണ്ട് നൽകിയിട്ടുള്ളത്. എന്നാൽ പെഡ്രോ ഇദ്ദേഹത്തിനെതിരെ കേസ് നൽകിയിട്ടുണ്ട്.

ഇതിന് പിന്നാലെ ഫ്ലമെങ്കോ അർജന്റീനകാരനായ ഈ അസിസ്റ്റന്റ് പരിശീലന പുറത്താക്കിയിട്ടുണ്ട്.സാംപോളിയെ പുറത്താക്കുമെന്ന് റൂമറുകൾ ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തെ നിലനിർത്താൻ ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്.2022ലെ വേൾഡ് കപ്പിൽ ബ്രസീൽ ദേശീയ ടീമിനോടൊപ്പം ഉണ്ടായ താരമാണ് പെഡ്രോ. കഴിഞ്ഞ സീസണിൽ ബ്രസീലിൽ തകർപ്പൻ പ്രകടനം പെഡ്രോ നടത്തിയിരുന്നു. എന്നാൽ ഈ വർഷം കേവലം 4 ഗോളുകൾ മാത്രമാണ് അദ്ദേഹത്തിന് ബ്രസീലിയൻ ലീഗിൽ നേടാൻ കഴിഞ്ഞിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *