ബ്രസീലിയൻ ടീം ഉറുഗ്വയിലെത്തി, സാധ്യത ഇലവൻ ഇങ്ങനെ !

വേൾഡ് കപ്പ് യോഗ്യത പോരാട്ടങ്ങളിലെ നാലാമത്തെ മത്സരത്തിന് വേണ്ടി ബ്രസീൽ ടീം ഉറുഗ്വയിലെത്തി. ഇന്നലെ രാത്രിയാണ് ബ്രസീലിയൻ ടീം മോന്റെവീഡിയോയിൽ എത്തിചേർന്നത്. നാളെ രാവിലെ ഇന്ത്യൻ സമയം 4:30-നാണ് ബ്രസീൽ ഉറുഗ്വയെ നേരിടുന്നത്. ഇരുപത്തിമൂന്ന് താരങ്ങളുമായാണ് ടിറ്റെയുടെ സംഘം ഉറുഗ്വയിൽ എത്തിച്ചേർന്നത്. മൂന്നു ലെഫ്റ്റ് ബാക്കുമാർ ടീനിനോടൊപ്പമുണ്ട്. റെനാൻ ലോദി, അലക്സ് ടെല്ലസ്, ഗിൽഹെർമെ അരാന എന്നിവരാണ് ബ്രസീലിയൻ ടീമിൽ ഉള്ളത്. ഇതിൽ ടെല്ലസിന് ടീമിനോടൊപ്പം യാത്ര ചെയ്യാൻ അനുമതി ലഭിക്കുകയായിരുന്നു.തുടർച്ചയായ നാലാം മത്സരത്തിലും വിജയം കൊയ്യാനുള്ള ഒരുക്കത്തിലാണ് ബ്രസീലിയൻ ടീം. മറുഭാഗത്ത് സൂപ്പർ താരം ലൂയിസ് സുവാരസ് കോവിഡ് സ്ഥിരീകരിക്കപ്പെട്ട് ടീമിന് പുറത്താണ്.

കഴിഞ്ഞ വെനിസ്വേലക്കെതിരെയുള്ള മത്സരത്തിൽ നിന്നും വലിയ തോതിലുള്ള മാറ്റങ്ങൾ ഒന്നും ടീമിൽ ഉണ്ടായേക്കില്ല. മധ്യനിര താരം അലൻ ചെറിയ തോതിലുള്ള ആസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. അതിനാൽ തന്നെ താരത്തിന് കളിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ പകരം ആർതറിനെ ടിറ്റെ ഉൾപ്പെടുത്തിയേക്കും. മറ്റൊരു മാറ്റവും ടീമിനകത്ത് ഉണ്ടാവില്ല. ജീസസ്, റിച്ചാർലീസൺ, ഫിർമിനോ, എവെർട്ടൻ റിബയ്‌റോ, എന്നിവർ തന്നെയായിരിക്കും ബ്രസീലിന്റെ മുന്നേറ്റനിരയെ നയിക്കുക. ബ്രസീലിന്റെ സാധ്യത ഇലവൻ താഴെ നൽകുന്നു.

Ederson, Danilo, Marquinhos, Thiago Silva and Renan Lodi; Allan (Arthur), Douglas Luiz and Éverton Ribeiro; Gabriel Jesus, Richarlison and Roberto Firmino.

Leave a Reply

Your email address will not be published. Required fields are marked *