ബ്രസീലിന് വേണ്ടി മിന്നും പ്രകടനം,ബെന്റോയെ പൊക്കാൻ പ്രീമിയർ ലീഗ് വമ്പന്മാർ!

ഈ ഇന്റർനാഷണൽ ബ്രേക്കിൽ രണ്ട് സൗഹൃദ മത്സരങ്ങളാണ് ബ്രസീൽ കളിച്ചത്. ആദ്യ മത്സരത്തിൽ ബ്രസീൽ ഇംഗ്ലണ്ടിനെ വെമ്പ്ലിയിൽ വെച്ച് കൊണ്ട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി.രണ്ടാമത്തെ മത്സരത്തിൽ സ്പെയിനിനോട് സമനില വഴങ്ങുകയായിരുന്നു.സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും 3 ഗോളുകൾ വീതം നേടുകയായിരുന്നു.

ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ നിന്ന് ബ്രസീലിയൻ ഗോൾകീപ്പർമാരായ ആലിസണും എഡേഴ്സണും പുറത്താവുകയായിരുന്നു. പരിക്ക് കാരണമാണ് രണ്ടുപേർക്കും ഈ മത്സരങ്ങൾ നഷ്ടമായത്. പകരം ബെന്റോ ബ്രസീലിനു വേണ്ടി അരങ്ങേറ്റം കുറിക്കുകയായിരുന്നു. തകർപ്പൻ പ്രകടനമാണ് ഈ മത്സരങ്ങളിൽ ഗോൾകീപ്പർ പുറത്തെടുത്തത്. പ്രത്യേകിച്ച് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ അവരുടെയും മനം കവരാൻ ബെന്റോക്ക് സാധിച്ചിരുന്നു.

ബ്രസീലിയൻ ക്ലബ്ബായ അത്ലറ്റിക്കോ പാരനെയ്ൻസിന്റെ ഗോൾകീപ്പറാണ് ബെന്റോ. അവിടെ നടത്തിയ തകർപ്പൻ പ്രകടനം കാരണമാണ് ബ്രസീൽ പരിശീലകൻ ഇദ്ദേഹത്തെ പരിഗണിച്ചത്.ഇപ്പോഴിതാ യൂറോപ്പ്യൻ ക്ലബ്ബുകളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഗോൾകീപ്പർക്ക് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ചെൽസി താരത്തിനു വേണ്ടി രംഗത്തുവരികയും ചെയ്തിട്ടുണ്ട്. ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ തന്നെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

എന്നാൽ ചെൽസിക്ക് കാര്യങ്ങൾ എളുപ്പമാവില്ല.ഇന്റർ മിലാൻ,ബെൻഫിക്ക,നോട്ടിങ്ഹാം,വോൾവ്സ് തുടങ്ങിയ സുപ്രധാന ക്ലബ്ബുകൾ താരത്തിൽ താൽപര്യം പ്രകടിപ്പിച്ചുകൊണ്ട് മുന്നോട്ടുവന്നിട്ടുണ്ട്. നേരത്തെ 15 മില്യൺ യൂറോയുടെ ഒരു ഓഫർ താരത്തിനു വേണ്ടി അത്ലറ്റിക്കോക്ക് ലഭിച്ചിരുന്നു.എന്നാൽ അത് അവർ തള്ളിക്കളയുകയായിരുന്നു. 149 മത്സരങ്ങൾ അത്ലറ്റിക്കോക്ക് വേണ്ടി കളിച്ച ഗോൾകീപ്പറാണ് ബെന്റോ.അധികം വൈകാതെ തന്നെ യൂറോപ്പിൽ നമുക്ക് അദ്ദേഹത്തെ കാണാം.

Leave a Reply

Your email address will not be published. Required fields are marked *