ബ്രസീലിന് മുൻതൂക്കമുണ്ടെന്ന് പറയാനാവില്ല : ടിറ്റെ!

ഫുട്ബോൾ ലോകം കാത്തുകാത്തിരിക്കുന്നത് ഒരു സ്വപ്ന ഫൈനലിന് വേണ്ടിയാണ്. ഇന്ത്യൻ സമയം നാളെ പുലർച്ചെ 5:30-നാണ് അർജന്റീനയും ബ്രസീലും തമ്മിൽ മാറ്റുരക്കുന്നത്. ഈ മത്സരത്തിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ബ്രസീൽ അർജന്റീനയെ പരാജയപ്പെടുത്തുമെന്ന് ബ്രസീലിയൻ പ്രസിഡന്റായ ബൊൾസൊനാരോ പ്രവചിച്ചിരുന്നു. എന്നാൽ ഇത്‌ പൂർണ്ണമായും തള്ളികളഞ്ഞിരിക്കുകയാണ് ബ്രസീലിയൻ പരിശീലകനായ ടിറ്റെ. ഫൈനലിൽ ബ്രസീലിന് മുൻതൂക്കമില്ലെന്നും 90 മിനുട്ട് കളത്തിൽ എന്താണ് സംഭവിക്കുന്നത് എന്നതിനാണ് പ്രാധാന്യമെന്നുമാണ് ടിറ്റെ അറിയിച്ചിട്ടുള്ളത്. മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ടിറ്റെ.

” നിങ്ങൾ ഇരു ടീമുകളുടെയും ചരിത്രം എടുത്തു പരിശോധിക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരുത്തരം ലഭിക്കും.ലോകഫുട്ബോളിലെ രണ്ട് ഐക്കണുകളാണ് ഈ ഫൈനലിൽ അണിനിരക്കുന്നത്. നെയ്മറും മെസ്സിയും എല്ലാം കൊണ്ടും മികവുറ്റവരാണ്.സാങ്കേതികപരമായും മാനസികപരമായും ശാരീരികപരമായും ഇരുവരും മികവ് പുലർത്തുന്നതാണ്.മാത്രമല്ല നല്ല ക്രിയേറ്റീവ് കപ്പാസിറ്റിയും ഉള്ളവരാണ്.ഇതിന്റെ ഫലമെന്തെന്നാൽ, ഒരു മികച്ച മത്സരം തന്നെ നമുക്ക് കാണാൻ സാധിക്കും.ബ്രസീലിന് ഈ മത്സരത്തിൽ മുൻതൂക്കം ഉണ്ടെന്നോ അതല്ലെങ്കിൽ കൂടുതൽ അർഹിക്കുന്നുവെന്നോ എനിക്ക് പറയാനാവില്ല.ഞാൻ ഇരു ടീമുകളെയും താരതമ്യം ചെയ്യുന്നുമില്ല.പക്ഷേ മത്സരത്തിന്റെ 90 മിനുട്ട് കളത്തിൽ എന്ത് സംഭവിക്കുമോ അതാണ് ആര് അർഹിക്കുന്നു എന്നുള്ളത് തീരുമാനിക്കുന്നത് ” ടിറ്റെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *