ബ്രസീലിന് തിരിച്ചടി? ആഞ്ചലോട്ടി വരില്ലേ?

സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ വളരെയധികം മോശം സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തോൽവികൾ അവർക്ക് ഇപ്പോൾ സ്ഥിരസംഭവമായിരിക്കുന്നു.അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും ബ്രസീൽ പരാജയപ്പെട്ടു. അതിന് തൊട്ടു മുന്നേ കളിച്ച മത്സരത്തിൽ ബ്രസീൽ സമനില വഴങ്ങുകയും ചെയ്തിരുന്നു. താൽക്കാലിക പരിശീലകനായ ചുമതലയേറ്റ ഡിനിസിന് വളരെ ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് ലഭിച്ചിരിക്കുന്നത്.

അടുത്ത മത്സരത്തിൽ അർജന്റീനയാണ് ബ്രസീലിന്റെ എതിരാളികൾ. ആ മത്സരത്തിലും പോസിറ്റീവ് റിസൾട്ട് ഉണ്ടാക്കാൻ സാധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകും.ബ്രസീലിയൻ ആരാധകർ ആകെ പ്രതീക്ഷകൾ വെച്ച് പുലർത്തുന്നത് ഇതിഹാസ പരിശീലകനായ കാർലോ ആഞ്ചലോട്ടിയിലാണ്. അടുത്ത കോപ്പ അമേരിക്കക്ക് മുന്നേ അദ്ദേഹം ബ്രസീലിന്റെ പരിശീലകനായ എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഇക്കാര്യത്തിൽ ഒഫീഷ്യൽ പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ ആഞ്ചലോട്ടിയുമായി അഗ്രിമെന്റിൽ എത്തി എന്നത് മാധ്യമങ്ങൾ സ്ഥിരീകരിച്ചിരുന്നു. പക്ഷേ റയൽ പരിശീലകനായി തുടരുന്ന ഇദ്ദേഹം ഇത് ശരി വെക്കാൻ സമ്മതിച്ചിരുന്നില്ല.വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലാണ് ഈ പരിശീലകന്റെ റയൽ മാഡ്രിഡുമായുള്ള കോൺട്രാക്ട് അവസാനിക്കുക. ഈ കോച്ചിന് അങ്ങനെ വിടാൻ ഇപ്പോൾ റയലിന് താല്പര്യമില്ല. അദ്ദേഹത്തിന്റെ കരാർ പുതുക്കാൻ തന്നെയാണ് റയലിന്റെ തീരുമാനം.

അതായത് രണ്ടു വർഷത്തേക്ക് കോൺട്രാക്ട് പുതുക്കാൻ റയൽ തീരുമാനിച്ചിട്ടുണ്ട്.ആഞ്ചലോട്ടിക്ക് ഒഫീഷ്യൽ ഓഫർ നൽകിയിട്ടില്ല. പക്ഷേ ഉടൻതന്നെ അതുണ്ടാവും എന്നാണ് പ്രമുഖ സ്പാനിഷ് മാധ്യമമായ റെലെവോ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ആഞ്ചലോട്ടി അത് സ്വീകരിക്കുമോ ഇല്ലയോ എന്നുള്ളതാണ് ബ്രസീൽ ഉറ്റു നോക്കുന്ന കാര്യം. പരിശീലകൻ അത് സ്വീകരിച്ചു കഴിഞ്ഞാൽ ബ്രസീലിന്റെ എല്ലാ മോഹങ്ങളും തകർന്നടിയും എന്ന കാര്യത്തിൽ സംശയങ്ങൾ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *