ബ്രസീലിന് ഗോളടിക്കാൻ ആളില്ല, ഗോളടിച്ചു കൂട്ടുന്ന ടാലിസ്ക്കയും ഇവാനിൽസനും പുറത്ത്,ഡിനിസിനോട് ആവശ്യവുമായി ആരാധകർ.

വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 മത്സരങ്ങളാണ് സൗത്ത് അമേരിക്കൻ വമ്പൻമാരായ ബ്രസീൽ കളിക്കുന്നത്.കൊളംബിയയും അർജന്റീനയുമാണ് ബ്രസീലിന്റെ എതിരാളികൾ. ഈ മത്സരങ്ങൾക്കുള്ള ടീമിനെ ബ്രസീൽ പരിശീലകൻ ഡിനിസ് പ്രഖ്യാപിച്ചിരുന്നു.എൻഡ്രിക്ക് ഉൾപ്പെടെയുള്ള ചില പുതുമുഖ താരങ്ങൾക്ക് അദ്ദേഹം അവസരം നൽകുകയും ചെയ്തിരുന്നു.

മുന്നേറ്റ നിരയിലെക്കാണ് കൂടുതൽ താരങ്ങളെ പരിശീലകൻ ഉൾപ്പെടുത്തിയിട്ടുള്ളത്. പ്രധാനപ്പെട്ട സ്ട്രൈക്കറായിരുന്ന റിച്ചാർലീസണെ മോശം ഫോമിനെ തുടർന്ന് ഡിനിസ് ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.പക്ഷേ ഗോളടിക്കാൻ ഒരു മികച്ച സ്ട്രൈക്കർ ഇല്ല എന്നത് ബ്രസീലിനെ സംബന്ധിച്ചിടത്തോളം തലവേദന സൃഷ്ടിക്കുന്ന ഒരു കാര്യമാണ്. ഗോളടിച്ച കൂട്ടുന്ന സ്ട്രൈക്കർമാരെ ഡിനിസ് അവഗണിക്കുന്നു എന്ന ആരോപണവും ശക്തമാണ്.

എന്തെന്നാൽ അൽ നസ്റിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ടാലിസ്ക്ക മാരക ഫോമിലാണ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്.AFC ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ ദിവസം അദ്ദേഹം ഹാട്രിക്ക് നേടിയിരുന്നു. ആകെ 6 ഗോളുകൾ നേടിയിട്ടുള്ള അദ്ദേഹം തന്നെയാണ് ഏഷ്യൻ ചാമ്പ്യൻസ് ലീഗിലെ ടോപ് സ്കോറർ. മാത്രമല്ല സൗദി ലീഗിലും മികച്ച പ്രകടനം അദ്ദേഹം നടത്തുന്നുണ്ട്.ഏഴു മത്സരങ്ങളിൽ നിന്ന് എട്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

അദ്ദേഹത്തെ ബ്രസീൽ ടീമിലേക്ക് ഉൾപ്പെടുത്തണമെന്ന് പ്രമുഖ ബ്രസീലിയൻ മാധ്യമമായ TNT സ്പോർട്സ് ഡിനിസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല പോർട്ടോക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് ബ്രസീലിയൻ സ്ട്രൈക്കറായ ഇവാനിൽസൺ നടത്തുന്നത്. നാല് ഗോളുകൾ ചാമ്പ്യൻസ് ലീഗിൽ നേടിയ അദ്ദേഹം ടോപ്പ് സ്കോറർമാരുടെ ലിസ്റ്റിൽ മൊറാറ്റക്ക് തൊട്ടു പിറകിൽ രണ്ടാം സ്ഥാനത്താണ്. ഇങ്ങനെ ഏഷ്യൻ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ്യൻ ചാമ്പ്യൻസ് ലീഗിലും തിളങ്ങുന്ന സ്ട്രൈക്കർമാരെ ബ്രസീൽ പരിഗണിക്കണം എന്ന് തന്നെയാണ് ബ്രസീലിയൻ മാധ്യമങ്ങളും ആരാധകരും ആവശ്യപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *