ബ്രസീലിന് ആശ്വാസം, പരിക്കേറ്റ സൂപ്പർതാരം മടങ്ങിയെത്തി!
വേൾഡ് കപ്പ് യോഗ്യത റൗണ്ടിൽ നടക്കുന്ന രണ്ടാം മത്സരത്തിൽ വമ്പൻമാരായ ബ്രസീൽ നാളെ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്.പെറുവാണ് ബ്രസീലിന്റെ എതിരാളികൾ. നാളെ രാവിലെ ഇന്ത്യൻ സമയം 7:30നാണ് ഈയൊരു മത്സരം അരങ്ങേറുക.പെറുവിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ ബൊളീവിയക്കെതിരെ തകർപ്പൻ വിജയം സ്വന്തമാക്കാൻ ബ്രസീലിന് കഴിഞ്ഞിരുന്നു.
ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കായിരുന്നു ബ്രസീൽ ബൊളീവിയയെ തോൽപ്പിച്ചിരുന്നത്.നെയ്മർ,റോഡ്രിഗോ എന്നിവർ ഇരട്ട ഗോളുകൾ നേടുകയായിരുന്നു. ഒരു ഗോൾ റാഫീഞ്ഞയുടെ വകയായിരുന്നു.ഈ മത്സരത്തിൽ ബ്രസീലിന്റെ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം നടത്താൻ സെന്റർ ബാക്കായ ഗബ്രിയേൽ മഗല്ലസിന് കഴിഞ്ഞിരുന്നു. മത്സരത്തിൽ മികച്ച പ്രകടനമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.എന്നാൽ പരിക്ക് അദ്ദേഹത്തെ പിടികൂടിയിരുന്നു.
🚨 Gabriel Magalhães in training with Brazil. 🇧🇷
— Eduardo Hagn (@EduardoHagn) September 11, 2023
No injury, it seems. pic.twitter.com/GftKAH8tSA
തുടർന്ന് 84 മിനിറ്റിൽ അദ്ദേഹം കളിക്കളത്തിൽ നിന്നും പിൻവാങ്ങി.അദ്ദേഹത്തിന്റെ പകരമായി കൊണ്ട് റോജർ ഇബാനസായിരുന്നു എത്തിയിരുന്നത്. താരത്തിന്റെ കാൽ തുടക്കായിരുന്നു പരിക്ക് ഏറ്റിരുന്നത്. എന്നാൽ സ്കാനിംഗിൽ അദ്ദേഹത്തിന് മസിൽ ഇഞ്ചുറികൾ ഒന്നുമില്ല എന്ന് വ്യക്തമാവുകയായിരുന്നു.ഇതോടുകൂടി അദ്ദേഹം കഴിഞ്ഞ ദിവസം ട്രെയിനിങ് പുനരാരംഭിച്ചിട്ടുണ്ട്.25കാരനായ താരം ടീമിനോടൊപ്പം തന്നെ ട്രെയിനിങ് നടത്തിയിട്ടുണ്ട്.സ്റ്റാൻഡേർഡ് സ്പോട്ട് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മാത്രമല്ല പെറുവിനെതിരെയുള്ള മത്സരത്തിൽ മഗല്ലസ് സ്റ്റാർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അദ്ദേഹത്തിന് പരിക്കിന്റെ പ്രശ്നങ്ങൾ ഒന്നുമില്ല എന്നത് പ്രീമിയർ ലീഗ് ക്ലബ്ബായ ആഴ്സണലിനെ സംബന്ധിച്ചിടത്തോളം വളരെയധികം ആശ്വാസം നൽകുന്ന കാര്യമാണ്. അവരുടെ വളരെ പ്രധാനപ്പെട്ട താരമാണ് ഗബ്രിയേൽ മഗല്ലസ്.