ബ്രസീലിന്റെ വിജയഗോൾ നേടി,എൻഡ്രിക്കിനെ ആഘോഷമാക്കി മാഡ്രിഡ് പത്രങ്ങൾ!

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ വിജയം നേടാൻ ബ്രസീലിന് കഴിഞ്ഞിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ യൂറോപ്യൻ കരുത്തരായ ഇംഗ്ലണ്ടിന് പരാജയപ്പെടുത്തിയത്. പ്രശസ്തമായ വെമ്ബ്ലി സ്റ്റേഡിയത്തിൽ ബ്രസീലിന്റെ വിജയഗോൾ നേടിയത് എൻഡ്രിക്കാണ്. 17 വയസ്സ് മാത്രമുള്ള താരം മത്സരത്തിന്റെ 80ആം മിനിട്ടിലാണ് ഗോൾ കണ്ടെത്തിയത്.

രണ്ട് റെക്കോർഡുകളാണ് ഈ ഗോൾ നേട്ടത്തോട് എൻഡ്രിക്ക് സ്വന്തമാക്കിയിട്ടുള്ളത്.വെമ്പ്ളി സ്റ്റേഡിയത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോർഡ് ഇപ്പോൾ എൻഡ്രിക്കിന്റെ പേരിലാണ്. അതുപോലെതന്നെ ബ്രസീലിയൻ ദേശീയ ടീമിന്റെ ചരിത്രത്തിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നാലാമത്തെ താരം എന്ന റെക്കോർഡും താരം സ്വന്തമാക്കി കഴിഞ്ഞു.പെലെ,എഡു,റൊണാൾഡോ എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിലുള്ളത്.എൻഡ്രിക്കിന്റെ ഈ ഗോൾ നേട്ടവും ബ്രസീലിന്റെ ഈ വിജയവും മാഡ്രിഡിലെ പത്രങ്ങൾ ഇപ്പോൾ ആഘോഷമാക്കിയിട്ടുണ്ട്. പ്രമുഖ മാധ്യമങ്ങളായ മാർക്ക,AS എന്നിവരൊക്കെ ഈ താരത്തെ പ്രശംസിച്ചിട്ടുണ്ട്.

എൻഡ്രിക്ക് വെമ്ബ്ലി കീഴടക്കി എന്നാണ് മാർക്ക അവരുടെ ഒഫീഷ്യൽ വെബ്സൈറ്റിൽ തലക്കെട്ടായി കൊണ്ട് നൽകിയിട്ടുള്ളത്. അതേസമയം അവരുടെ പ്രിന്റ് എഡിഷനിൽ ‘വെമ്ബ്ലിയിൽ തിളങ്ങി എൻഡ്രിക്ക് ‘എന്നാണ് തലക്കെട്ടായി കൊണ്ട് നൽകിയിട്ടുള്ളത്. അതുപോലെതന്നെ Asഉം താരത്തെ പ്രശംസിച്ചിട്ടുണ്ട്. നിനക്കൊപ്പം എൻഡ്രിക്ക് എന്നാണ് അവർ എഴുതിയിട്ടുള്ളത്. വലിയ വാർത്താ പ്രാധാന്യത്തോട് കൂടി തന്നെയാണ് ഈ താരത്തെ ഈ മാധ്യമങ്ങൾ പരിഗണിച്ചിട്ടുള്ളത്.

റയൽ മാഡ്രിഡ് ഈ താരത്തെ നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു. വരുന്ന സമ്മറിൽ അദ്ദേഹം റയലിനൊപ്പം ജോയിൻ ചെയ്യും. അതുകൊണ്ടുതന്നെയാണ് മാഡ്രിഡിലെ മാധ്യമങ്ങൾ എൻഡ്രിക്കിന് ഇത്രയധികം പ്രാധാന്യം നൽകുന്നത്. അടുത്ത മത്സരത്തിൽ സ്പെയിനിനെതിരെയാണ് ബ്രസീൽ കളിക്കുക. മാഡ്രിഡിലെ സാൻഡിയാഗോ ബെർണാബുവിൽ വെച്ചു കൊണ്ടാണ് ഈ മത്സരം നടക്കുക

Leave a Reply

Your email address will not be published. Required fields are marked *