ബ്രസീലിന്റെ പ്രകടനം എങ്ങനെ? വിലയിരുത്തി ടിറ്റെ!
ഇന്ന് നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്രസീൽ വെനിസ്വേലയെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 70-ആം മിനുട്ട് വരെ ഒരു ഗോളിന് പിറകിൽ നിന്ന ബ്രസീൽ മൂന്ന് ഗോളുകൾ തിരിച്ചടിക്കുകയായിരുന്നു. ആദ്യപകുതിയിൽ മോശം പ്രകടനം കാഴ്ച്ചവെച്ച ബ്രസീൽ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചു വരികയായിരുന്നു. ഇക്കാര്യം ശരി വെച്ചിരിക്കുകയാണിപ്പോൾ ബ്രസീലിന്റെ പരിശീലകനായ ടിറ്റെ.രണ്ടാം പകുതിയിൽ ഇറങ്ങിയ താരങ്ങൾ വിജയം നൽകി എന്നാണ് ടിറ്റെ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഗ്ലോബോ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Tite admite problemas da Seleção em vitória sobre a Venezuela, mas vê segundo tempo "de alto nível"
— ge (@geglobo) October 8, 2021
https://t.co/nayij3xBtH
” ആദ്യപകുതിയിൽ ഞങ്ങൾക്ക് അവസരങ്ങൾ ഒരുക്കാനോ ഗോളുകൾ നേടാനോ കഴിഞ്ഞില്ല എന്നുള്ളത് യാഥാർഥ്യമാണ്.മികച്ച രൂപത്തിൽ വെനിസ്വേല ഗോൾ നേടുകയും ചെയ്തു.പക്ഷേ ഒരു ഹൈ ലെവൽ സെക്കന്റ് ഹാഫ് ആണ് ഞങ്ങൾക്ക് ലഭിച്ചത്. രണ്ടാംപകുതിയിൽ ഇറങ്ങിയ താരങ്ങൾ ഗോളുകൾ മാത്രമല്ല നൽകിയത്, മറിച്ച് അവരുടെ പ്രകടനവും മികച്ചതായിരുന്നു. അതുവഴി ഞങ്ങൾ വിജയിച്ചു കയറി.ആ താരങ്ങൾ മികച്ച രൂപത്തിൽ ടാക്ടിക്കൽ വർക്ക് ചെയ്തിരുന്നു.രണ്ടാം പകുതിയിൽ ആരൊക്കെ ഇറക്കണം എന്നുള്ളത് നേരത്തെ തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു.അങ്ങനെയാണ് റഫീഞ്ഞയും ആന്റണിയുമൊക്കെ വരുന്നത്.അവർ ടീമിന് ആവിശ്യമായ സ്ട്രോങ്ങ് റിഥം നൽകി ” ഇതാണ് ടിറ്റെ പറഞ്ഞത്.
ഏതായാലും ആന്റണിയും റഫീഞ്ഞയുമൊക്കെ ബ്രസീലിയൻ ആരാധകർക്ക് വലിയ പ്രതീക്ഷകൾ നൽകുന്ന താരങ്ങളാണ്.ഇനി കൊളംബിയക്കെതിരെയാണ് ബ്രസീൽ അടുത്ത മത്സരം കളിക്കുക.