ബ്രസീലിന്റെ പരിശീലകനാകുമോ? റൂമറുകളോട് പ്രതികരിച്ച് മൊറിഞ്ഞോ!

ബ്രസീലിയൻ ദേശീയ ടീമിന് വളരെയധികം തിരിച്ചടി ഏൽപ്പിക്കുന്ന ഒരു വാർത്തയായിരുന്നു ദിവസങ്ങൾക്കു മുന്നേ വന്നിരുന്നത്.റയൽ മാഡ്രിഡിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി ക്ലബ്ബുള്ള കോൺട്രാക്ട് പുതുക്കുകയായിരുന്നു. വരുന്ന സമ്മറിൽ അദ്ദേഹത്തെ കൊണ്ടുവരാൻ കഴിയും എന്നുള്ള ഒരു ഉറച്ച പ്രതീക്ഷയിലായിരുന്നു ബ്രസീൽ ദേശീയ ടീം ഉണ്ടായിരുന്നത്.എന്നാൽ റയലിൽ തന്നെ തുടരാൻ ഈ ഇറ്റാലിയൻ പരിശീലകൻ തീരുമാനിക്കുകയായിരുന്നു.

നിലവിൽ ബ്രസീലിന്റെ പരിശീലകനായി കൊണ്ട് ഉള്ളത് ഫെർണാണ്ടോ ഡിനിസാണ്. എന്നാൽ അദ്ദേഹത്തിന് കീഴിൽ വളരെ മോശം പ്രകടനമാണ് ബ്രസീൽ ഇപ്പോൾ നടത്തുന്നത്.അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്രസീൽ പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. സമീപകാലത്തെ ഒരുപാട് തോൽവികൾ ഏറ്റുവാങ്ങേണ്ടിവന്നത് ആരാധകരെയും ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷനെയും വളരെയധികം നിരാശപ്പെടുത്തുന്നുണ്ട്.

ഒരു മികച്ച വിദേശ പരിശീലകനെ കൊണ്ടുവരാൻ തന്നെയാണ് സിബിഎഫിന്റെ തീരുമാനം. അതുകൊണ്ടുതന്നെ പോർച്ചുഗീസ് ഇതിഹാസ പരിശീലകനായ ഹൊസേ മൊറിഞ്ഞോയെ ബ്രസീൽ കൊണ്ടുവന്നേക്കും എന്ന റൂമറുകൾ ഉണ്ടായിരുന്നു. എന്നാൽ ഈ റൂമറുകളെ മൊറിഞ്ഞോ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ബ്രസീലിയൻ ദേശീയ ടീമിന്റെ പരിശീലകൻ ആവാൻ വേണ്ടി എന്നെയോ എന്റെ ഏജന്റിനെയോ ഇതുവരെ ആരും തന്നെ വിളിച്ചിട്ടില്ല ” ഇതായിരുന്നു മൊറിഞ്ഞോ പറഞ്ഞിരുന്നത്. അതായത് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ മൊറിഞ്ഞോക്ക് വേണ്ടി ശ്രമങ്ങൾ ഒന്നും നടത്തിയിട്ടില്ല എന്നുള്ളത് വ്യക്തമായിട്ടുണ്ട്. നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ റോമയുടെ പരിശീലകനാണ് മൊറിഞ്ഞോ.വരുന്ന സമ്മറിൽ അദ്ദേഹം ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഇപ്പോൾ സജീവമാണ്. അതേസമയം വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ ഇംഗ്ലണ്ട്,സ്പെയിൻ എന്നിവർക്കെതിരെയാണ് ബ്രസീൽ സൗഹൃദ മത്സരങ്ങൾ കളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *