ബ്രസീലിന്റെ പരിശീലകനാകുമോ? ഒടുവിൽ അഭ്യൂഹങ്ങളോട് പ്രതികരിച്ച് ആഞ്ചലോട്ടി!
ഖത്തർ വേൾഡ് കപ്പിൽ ഫുട്ബോൾ ലോകത്തിന് അപ്രതീക്ഷിത ഞെട്ടൽ ഉണ്ടാക്കിയ സംഭവമായിരുന്നു ബ്രസീലിന്റെ പുറത്താവൽ. ക്രൊയേഷ്യയോട് പെനാൽറ്റി ഷൂട്ടൗട്ടിൽ ആയിരുന്നു ബ്രസീൽ പരാജയപ്പെട്ടുകൊണ്ട് പുറത്തായത്. അതിനു പിന്നാലെ ബ്രസീലിന്റെ പരിശീലകനായ ടിറ്റെ സ്ഥാനമൊഴിയുകയും ചെയ്തിരുന്നു.
ആ പരിശീലക സ്ഥാനത്തേക്ക് ഒരുപാട് പരിശീലകരുടെ പേരുകൾ ഉയർന്നു കേട്ടിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടിയുടെ പേര്.ഈ റൂമറുകളോട് ഇപ്പോൾ അദ്ദേഹം തന്നെ പ്രതികരിച്ചിട്ടുണ്ട്. ഉടനടി ബ്രസീലിന്റെ പരിശീലകനാവില്ലെന്നും മറിച്ച് റയലിൽ തന്നെ തുടരും എന്നുമാണ് ഇപ്പോൾ ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Carlo Ancelotti clarifies on links about Brazil job: “I don’t know the future but I’m so happy at Real Madrid. I’m under contract until 2024 and if they don’t sack me, I won’t leave”, tells Radio Rai. 🚨⚪️🇧🇷 #RealMadrid
— Fabrizio Romano (@FabrizioRomano) December 19, 2022
“There will be time to think about my future…”, he added. pic.twitter.com/JFJPw438HT
” എന്റെ ഭാവി എന്താണ് എന്നുള്ളത് എനിക്കറിയില്ല.പക്ഷേ ഞാൻ റയൽ മാഡ്രിഡിൽ ഹാപ്പിയാണ്. എനിക്ക് ഇവിടെ 2024 വരെ കരാറുണ്ട്.അവർ എന്നെ പുറത്താക്കിയില്ലെങ്കിൽ ഞാൻ ഇവിടെ തന്നെ തുടരും, എങ്ങോട്ടും പോവില്ല. എന്റെ ഭാവിയെക്കുറിച്ച് ചിന്തിക്കാനുള്ള സമയം ഇനിയും എന്റെ മുന്നിലുണ്ട് ” ഇതാണ് റയൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
ഏതായാലും ബ്രസീലിന്റെ പുതിയ പരിശീലകനായി കൊണ്ട് ആരു വരും എന്നുള്ളത് ഇപ്പോഴും അവ്യക്തമായ കാര്യമാണ്.ബ്രസീലിൽ നിന്ന് തന്നെ ഒരു പരിശീലകനെ നിയമിക്കാനാണ് ഇപ്പോൾ സാധ്യതകൾ തെളിഞ്ഞു കാണുന്നത്.