ബ്രസീലിന്റെ താരങ്ങൾ ഭയപ്പെടുത്തുന്നത്, പക്ഷേ പേടിക്കാൻ ഞങ്ങളെ കിട്ടില്ല: ക്രൊയേഷ്യൻ പരിശീലകൻ!
ഖത്തർ വേൾഡ് കപ്പിൽ നടക്കുന്ന ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബ്രസീലിന്റെ എതിരാളികൾ ക്രൊയേഷ്യയാണ്. നാളെ രാത്രി ഇന്ത്യൻ സമയം 8:30നാണ് ഈയൊരു മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്ക് സൗത്ത് കൊറിയയെ പരാജയപ്പെടുത്തി കൊണ്ടാണ് ബ്രസീൽ വരുന്നത്.ബ്രസീലിന്റെ സൂപ്പർ താരങ്ങളെല്ലാം മികച്ച പ്രകടനം നടത്തിയിരുന്നു.
ഏതായാലും ക്രൊയേഷ്യൻ പരിശീലകനായ സ്ലാറ്റ്ക്കോ ഡാലിച്ച് ഇപ്പോൾ ബ്രസീലിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതായത് ബ്രസീലിന്റെ സൂപ്പർ താരനിര ഏവരെയും ഭയപ്പെടുത്തുന്നതാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. പക്ഷേ ബ്രസീലിനെ തങ്ങൾ പേടിക്കുന്നില്ലെന്നും ഇതിനോടൊപ്പം ഡാലിച്ച് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
El DT de #Croacia, sincero antes de los cuartos de final: "Mirás a los jugadores de #Brasil y da miedo"🇧🇷🔥
— TyC Sports (@TyCSports) December 7, 2022
Zlatko Dalić, último subcampeón del mundo, no escatimó en elogios para con el Scratch, uno de los grandes candidatos de #Qatar2022.https://t.co/QcGtAEmECH
” വേൾഡ് കപ്പിലെ ഏറ്റവും കരുത്തുറ്റ മികച്ച ടീമാണ് ബ്രസീൽ. അവരുടെ താരങ്ങളിലേക്ക് നോക്കൂ,അത് ആരേയും ഭയപ്പെടുത്തുന്നതാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ബ്രസീലിനെതിരെയുള്ള മത്സരം വലിയ ഒരു പരീക്ഷണം തന്നെയായിരിക്കും.ആ മത്സരത്തിൽ മികച്ച രൂപത്തിൽ ഞങ്ങൾ സ്റ്റാർട്ട് ചെയ്യേണ്ടതുണ്ട്. പക്ഷേ ഞങ്ങൾ ബ്രസീലിനെ ഒരു കാരണവശാലും പേടിക്കുന്നില്ല.മത്സരം ഒരു കാരണവശാലും ഞങ്ങൾ വിട്ടു നൽകുകയുമില്ല.പരമാവധി മികച്ച രൂപത്തിൽ ആ മത്സരത്തിനു വേണ്ടി തയ്യാറെടുക്കുകയും പോരാടുകയും ഞങ്ങൾ ചെയ്യും ” ക്രൊയേഷ്യ പരിശീലകൻ പറഞ്ഞു.
ലുക്ക മോഡ്രിച്ച് ഉൾപ്പെടെയുള്ള മികച്ച താരങ്ങളെ ക്രൊയേഷ്യക്ക് ലഭ്യമാണ്.ഒരു തകർപ്പൻ പോരാട്ടം തന്നെ കാണാൻ കഴിയുമെ ന്നുള്ള പ്രതീക്ഷയിലാണ് ഫുട്ബോൾ ലോകമുള്ളത്