ബ്രസീലിന്റെ ഒളിമ്പിക് പരിശീലകനെ അസിസ്റ്റന്റായി നിയമിച്ച് ടിറ്റെ!

വരുന്ന വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് നിലവിൽ ബ്രസീൽ ടീമുള്ളത്. താരങ്ങൾ ഓരോരുത്തരായി ബ്രസീലിന്റെ ടീം ക്യാമ്പിൽ എത്തിതുടങ്ങിയിട്ടുണ്ട്.രണ്ട് മത്സരങ്ങളാണ് ബ്രസീൽ ഈ ബ്രേക്കിൽ കളിക്കുക. ആദ്യമത്സരത്തിൽ ഇക്വഡോറിനെ അവരുടെ മൈതാനത്തും രണ്ടാം മത്സരത്തിൽ പരാഗ്വയെ സ്വന്തം മൈതാനത്തും വെച്ചാണ് ബ്രസീൽ നേരിടുക.

എന്നാൽ കോവിഡ് പ്രശ്നങ്ങൾ ബ്രസീലിന്റെ പരിശീലകനായ ടിറ്റെക്ക് വലിയ പ്രതിസന്ധിയാണ് ഇപ്പോൾ സൃഷ്ടിച്ചിരിക്കുന്നത്.ടിറ്റെയുടെ കോച്ചിംഗ് സ്റ്റാഫിലെ ഭൂരിഭാഗം പേരും അസുഖത്തിന്റെ പിടിയിലാണ്.ഫിസിക്കൽ ട്രൈനർ ഫാബിയോ, പെർഫോമൻസ് അനലിസ്റ്റ് റയോണി,അസിസ്റ്റന്റ് സീസർ സാമ്പിയോ, കോഡിനേറ്റർ ജൂനിഞ്ഞോ പൗലിസ്റ്റ, പ്രസ് ഓഫീസർ വിനീഷ്യസ് റോഡ്രിഗസ് എന്നിവർക്ക് ടിറ്റെക്കൊപ്പം ഇക്വഡോറിലേക്ക് സഞ്ചരിക്കാൻ സാധിക്കില്ല.

അതുകൊണ്ടുതന്നെ ടിറ്റെ തന്റെ അസിസ്റ്റന്റ് പരിശീലകനായി ആൻഡ്രേ ജാർദിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ടോക്കിയോ ഒളിമ്പിക്സിൽ ബ്രസീലിന് ഗോൾഡ് മെഡൽ നേടിക്കൊടുത്ത പരിശീലകനാണ് ജാർദിൻ.കൂടാതെ അനലിസ്റ്റ് ഡുഡു,ഫിസിക്കൽ ട്രെയിനർ മാർക്കോസ് എന്നിവരെയും പരിശീലന സംഘത്തിൽ ടിറ്റെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇക്വഡോറിലേക്ക് സഞ്ചരിക്കുന്ന ബ്രസീൽ ടീമിനൊപ്പം ഇവർ ഉണ്ടാവും.കൂടാതെ മിനയ്റോയിൽ വെച്ച് നടക്കുന്ന പരാഗ്വക്കെതിരെയുള്ള മത്സരത്തിലും ഇവർ തന്നെയായിരിക്കും ടിറ്റെക്കൊപ്പം ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷേ അത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വരുന്ന വെള്ളിയാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 2:30-നാണ് ബ്രസീൽ ഇക്വഡോറിനെ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *