ബ്രസീലിന്റെ അടുത്ത എതിരാളികൾ ആരൊക്ക? ഫിക്സ്ച്ചർ പുറത്ത് വിട്ട് കോൺമെബോൾ!
ലാറ്റിനമേരിക്കൻ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അടുത്ത ഫിക്സ്ചറിപ്പോൾ കോൺമെബോൾ പുറത്ത് വിട്ടിട്ടുണ്ട്.15,16 റൗണ്ട് മത്സരങ്ങളുടെ ഫിക്സ്ച്ചറാണ് ഇപ്പോൾ കോൺമെബോൾ പുറത്ത് വിട്ടിട്ടുള്ളത്.അടുത്ത വർഷം ജനുവരി അവസാനത്തിലും ഫെബ്രുവരി ആദ്യത്തിലുമായാണ് ഈ മത്സരങ്ങൾ അരങ്ങേറുക.
വമ്പൻമാരായ ബ്രസീൽ രണ്ട് മത്സരങ്ങളാണ് കളിക്കുക. ആദ്യ മത്സരത്തിൽ ബ്രസീലിന്റെ എതിരാളികൾ ഇക്വഡോറാണ്. ജനുവരി 28-ആം തിയ്യതി പുലർച്ചെ ഇന്ത്യൻ സമയം 2:30-നാണ് ഈ മത്സരം അരങ്ങേറുക. ഇക്വഡോറിന്റെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക.
🔜 ¡En 2022 hay más de las mejores Eliminatorias del mundo! 🙌
— CONMEBOL.com (@CONMEBOL) December 21, 2021
🗓 Días y horarios confirmados para las jornadas 15 y 16#EliminatoriasSudamericanas pic.twitter.com/yBKljToVIs
പിന്നീട് ഫെബ്രുവരി രണ്ടാം തിയ്യതിയാണ് ബ്രസീൽ അടുത്ത മത്സരം കളിക്കുക.പരാഗ്വയാണ് ബ്രസീലിന്റെ എതിരാളികൾ. ഫെബ്രുവരി രണ്ടിന് പുലർച്ചെ ഇന്ത്യൻ സമയം ആറ് മണിക്കാണ് മത്സരം അരങ്ങേറുക.ബ്രസീലിന്റെ മൈതാനമായ മിനയ്റോയാണ് ഈ പോരാട്ടത്തിന് സാക്ഷ്യം വഹിക്കുക.
ലാറ്റിനമേരിക്കയിൽ നിന്നും ആദ്യം ഖത്തർ വേൾഡ് കപ്പ് യോഗ്യത ഉറപ്പിച്ച ടീമാണ് ബ്രസീൽ. മികച്ച ഫോമിലാണ് ബ്രസീൽ വേൾഡ് കപ്പ് യോഗ്യതാ മത്സരങ്ങൾ കളിച്ചു കൊണ്ടിരിക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള ബ്രസീലിന്റെ പോയിന്റ് സമ്പാദ്യം 35 ആണ്.13 മത്സരങ്ങളിൽ 11 മത്സരങ്ങളിലും ബ്രസീൽ വിജയിച്ചപ്പോൾ രണ്ടെണ്ണത്തിൽ സമനില വഴങ്ങുകയായിരുന്നു.