ബ്രസീലിനെ നേരിടണം, ശക്തമായ സ്‌ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്!
ഈ മാസം രണ്ട് സൗഹൃദ മത്സരങ്ങളാണ് യൂറോപ്പ്യൻ വമ്പൻമാരായ ഇംഗ്ലണ്ട് കളിക്കുന്നത്.ആദ്യ മത്സരത്തിൽ സൗത്ത് അമേരിക്കൻ കരുത്തരായ ബ്രസീലാണ് എതിരാളികൾ. മാർച്ച് 23 ആം തീയതി വെമ്ബ്ലിയിൽ വെച്ചു കൊണ്ടാണ് ആ മത്സരം നടക്കുക. അതിനുശേഷം ബെൽജിയത്തെയാണ് ഇംഗ്ലണ്ട് നേരിടുക. മാർച്ച് 26ആം തീയതിയാണ് ഈ മത്സരം അരങ്ങേറുക.
ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ ഇംഗ്ലണ്ട് പരിശീലകൻ ഗരെത് സൗത്ത് ഗേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. യുവ പ്രതിഭകളെ ശക്തമായ ഒരു നിരയെ തന്നെയാണ് ഇംഗ്ലണ്ട് അണിനിരത്തിയിട്ടുള്ളത്.കോൾ പാൽമർ,ജൂഡ് ബെല്ലിങ്ങ്ഹാം,ഫിൽ ഫോഡൻ തുടങ്ങിയ പ്രതിഭകൾ ഇംഗ്ലണ്ട് ടീമിൽ ഇടം നേടിയിട്ടുണ്ട്. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ കോബി മൈനൂവിന് ഇടം ലഭിച്ചിട്ടില്ല. അതുപോലെതന്നെ കാൽവിൻ ഫിലിപ്‌സിനെ പരിശീലകൻ ഒഴിവാക്കിയിട്ടുണ്ട്. പരിക്കുകാരണം ജാക്ക് ഗ്രീലിഷ്,ലൂക്ക് ഷോ,കീറൻ ട്രിപ്പിയർ,റീസ് ജെയിംസ് എന്നിവർക്കൊന്നും ടീമിൽ ഇടം നേടാൻ കഴിഞ്ഞിട്ടില്ല. ഇംഗ്ലണ്ട് സ്‌ക്വാഡ് താഴെ നൽകുന്നു.
Here we go then.
— England (@England) March 14, 2024
Your #ThreeLions for March camp! 🦁
Goalkeepers: Sam Johnstone, Jordan Pickford, Aaron Ramsdale
Defenders: Jarrad Branthwaite, Ben Chilwell, Lewis Dunk, Joe Gomez, Ezri Konsa, Harry Maguire, John Stones, Kyle Walker
Midfielders: Jude Bellingham, Conor Gallagher, Jordan Henderson, James Maddison, Declan Rice
Forwards: Jarrod Bowen, Phil Foden, Anthony Gordon, Harry Kane, Cole Palmer, Marcus Rashford, Bukayo Saka, Ivan Toney, Ollie Watkins
സമീപകാലത്ത് മികച്ച പ്രകടനം പുറത്തെടുക്കാൻ ഇംഗ്ലണ്ടിന് കഴിയുന്നുണ്ട്. ഖത്തർ വേൾഡ് കപ്പിന് ശേഷം കളിച്ച മത്സരങ്ങളിൽ ഒന്നും തന്നെ അവർ പരാജയം അറിഞ്ഞിട്ടില്ല. ബ്രസീലിനെതിരെയുള്ള മത്സരമായിരിക്കും അവർക്ക് കടുത്ത വെല്ലുവിളി ഉയർത്തുക. സ്വന്തം കാണികൾക്ക് മുന്നിൽ വച്ച് വിജയിക്കാൻ കഴിയും എന്ന് തന്നെയാണ് ഇംഗ്ലണ്ട് പ്രതീക്ഷിക്കുന്നത്.