ബെൽജിയത്തെയും കീഴടക്കി, കുതിപ്പ് തുടർന്ന് അസൂറിപ്പട സെമിയിൽ!
ഒന്നാം നമ്പറുകാരായ ബെൽജിയത്തെ ക്വാർട്ടർ ഫൈനലിൽ കീഴടക്കി കൊണ്ട് കരുത്തരായ ഇറ്റലി യൂറോ കപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു.ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇറ്റലി ബെൽജിയത്തെ കീഴടക്കിയത്.ഇറ്റലിക്ക് വേണ്ടി നിക്കോളോ ബറെല്ല,ലോറെൻസോ ഇൻസീനി എന്നിവരാണ് ഗോളുകൾ നേടിയത്. ബെൽജിയത്തിന്റെ ഗോൾ ലുക്കാക്കുവിന്റെ വകയായിരുന്നു.ഇനി സെമിയിൽ കരുത്തരായ സ്പെയിനാണ് ഇറ്റലിയുടെ എതിരാളികൾ.
Scenes. We love these boys so so much 🥰#ITA #BELITA #Azzurri #VivoAzzurro pic.twitter.com/RCiAPQAwRA
— Italy ⭐️⭐️⭐️⭐️ (@azzurri) July 2, 2021
സൂപ്പർ താരം ഡിബ്രൂയിന മടങ്ങിയെത്തിയെങ്കിലും ഈഡൻ ഹസാർഡ് ഇല്ലാതെയാണ് ബെൽജിയം കളത്തിലേക്കിറങ്ങിയത്.മത്സരത്തിന്റെ 13-ആം മിനുട്ടിൽ ഇറ്റലിക്ക് വേണ്ടി ബൊനൂച്ചി ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡ് വിധിക്കുകയായിരുന്നു.പിന്നീട് 31-ആം മിനുട്ടിൽ വെറാറ്റിയുടെ അസിസ്റ്റിൽ നിന്നാണ് ബറെല്ല ഗോൾ നേടുന്നത്.അധികം വൈകിയില്ല,44-ആം മിനുട്ടിൽ ഇൻസീനിയുടെ ഗോളും പിറന്നു. ഒരു തകർപ്പൻ ഷോട്ടിലൂടെയാണ് താരം ഗോൾ കണ്ടെത്തിയത്.ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് ബെൽജിയത്തിന്റെ ഗോൾ പിറക്കുന്നത്. ലഭിച്ച പെനാൽറ്റി ലുക്കാക്കു ലക്ഷ്യം കാണുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മാറ്റങ്ങൾ ഒന്നും സംഭവിക്കാതെ വന്നതോടെ ഇറ്റലി സെമിയിലേക്ക് പ്രവേശിച്ചു.