ബെൽജിയത്തിനെ തകർത്ത് ഇംഗ്ലണ്ട്, ഇറ്റലിക്കും ഹോളണ്ടിനും സമനിലകുരുക്ക് !
യുവേഫ നേഷൻസ് ലീഗിൽ ഇന്നലെ നടന്ന മറ്റൊരു വമ്പൻ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് വിജയം. കരുത്തരായ ബെൽജിയത്തിനെയാണ് ഇംഗ്ലണ്ട് അടിയറവ് പറയിച്ചത്. 2-1 എന്ന സ്കോറിനാണ് ബെൽജിയം ഇംഗ്ലണ്ടിന് മുന്നിൽ തോൽവി രുചിച്ചത്. മത്സരത്തിന്റെ പതിനാറാം മിനുട്ടിൽ തന്നെ റൊമേലു ലുക്കാക്കുവിന്റെ പെനാൽറ്റിയിലൂടെ ബെൽജിയം ലീഡ് നേടിയിരുന്നു. തുടർന്ന് 39-ആം മിനുട്ടിൽ മാർക്കസ് റാഷ്ഫോർഡ് പെനാൽറ്റിയിലൂടെ തന്നെ ഈ ഗോളിന് മറുപടി നൽകി. രണ്ടാം പകുതിയിൽ 65-ആം മിനുട്ടിലാണ് ഇംഗ്ലണ്ടിന്റെ വിജയഗോൾ വരുന്നത്. ട്രിപ്പിയറിന്റെ പാസിൽ നിന്ന് മാസോൺ മൗണ്ട് ആണ് വിജയഗോൾ കണ്ടെത്തിയത്. ഇംഗ്ലണ്ടിൽ സൂപ്പർ താരം ഹാരി കെയ്ൻ പകരക്കാരന്റെ വേഷത്തിലാണ് ഇറങ്ങിയത്. ജയത്തോടെ പോയിന്റ് ടേബിളിൽ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തേക്ക് കയറി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് ഇംഗ്ലണ്ടിന്റെ സമ്പാദ്യം. ഈ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഡെന്മാർക്ക് മൂന്ന് ഗോളിന് ഐസ്ലാന്റിനെ തകർത്തു.
🔛🔝
— England (@England) October 11, 2020
Looking good for the #ThreeLions at the halfway stage 👊 pic.twitter.com/0fd7IXO9bj
അതേ സമയം ഇന്നലെ നടന്ന മറ്റു മത്സരങ്ങളിൽ വമ്പൻമാരായ ഇറ്റലിക്കും ഹോളണ്ടിനും സമനിലയിൽ കുരുങ്ങേണ്ടി വന്നു. പോളണ്ടാണ് ഇറ്റലിയെ ഗോൾരഹിത സമനിലയിൽ തളച്ചത്. പോളണ്ടിനു വേണ്ടി ലെവന്റോസ്ക്കി ഇറങ്ങിയിരുന്നുവെങ്കിലും ഗോളുകൾ ഒന്നും തന്നെ നേടാനായില്ല. മറുഭാഗത്ത് ബോസ്നിയയാണ് ഹോളണ്ടിനെ ഗോൾരഹിതസമനിലയിൽ കുരുക്കിയത്. ബോസ്നിയ ഗോൾകീപ്പർ ഇബ്രാഹിം സെഹിച്ചിന്റെ ഗംഭീരപ്രകടനമാണ് ബോസ്നിയക്ക് തുണയായത്. സമനിലയോടെ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് ഹോളണ്ട്. ഇറ്റലിയാണ് ഒന്നാമത്. മറ്റൊരു മത്സരത്തിൽ വമ്പൻമാരായ ക്രോയേഷ്യ സ്വീഡനെ തകർത്തു. 2-1 എന്ന സ്കോറിനാണ് ക്രോയേഷ്യ ജയം നേടിയത്. വ്‌ളാസിച്ച്, ക്രമറിച് എന്നിവർ ഗോൾ കണ്ടെത്തി.
Big team performance against a strong team! We take them ones all day… 👀🤪 @England pic.twitter.com/CNyRcxtfVB
— Mason Mount (@masonmount_10) October 11, 2020