ബെൻസിമയുടെ വരവ് എംബപ്പേയെ കൂടുതൽ അപകടകാരിയാക്കും, വിശദീകരിച്ച് മൊറീഞ്ഞോ!

ഈ യൂറോ കപ്പിനുള്ള ഫ്രഞ്ച് സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ അതിൽ ആരാധകരെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച കാര്യം സൂപ്പർ താരം കരിം ബെൻസിമയുടെ തിരിച്ചു വരവാണ്. ആറ് വർഷത്തിന് ശേഷമാണ് ബെൻസിമക്ക് ദേശീയ ടീമിന്റെ ജേഴ്‌സി വീണ്ടുമണിയാനുള്ള ഭാഗ്യം ലഭിച്ചത്. യൂറോ കപ്പിൽ കിരീടസാധ്യത കൽപ്പിക്കപ്പെടുന്ന ഫ്രാൻസിന്റെ ടീമിന് ബെൻസിമയുടെ വരവ് ഇരട്ടിശക്തി പകരുമെന്നാണ് പലരുടെയും വിലയിരുത്തൽ. ഇതേ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ റയൽ മാഡ്രിഡ്‌ പരിശീലകനായ ഹോസെ മൊറീഞ്ഞോ. എംബപ്പേയെ കൂടുതൽ അപകടകാരിയാക്കാൻ ബെൻസിമക്ക് കഴിയുമെന്നും എംബപ്പേ-ബെൻസിമ-ഗ്രീസ്‌മാൻ ത്രയം ഫ്രാൻസിന് ടീമിന് ഒരുപാട് മുതൽകൂട്ടാവുമെന്നുമാണ് മൊറീഞ്ഞോ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ദി സണ്ണിനോട്‌ സംസാരിക്കുകയായിരുന്നു നിലവിലെ റോമ പരിശീലകൻ.

“ഒരിക്കലും സെൽഫിഷല്ലാത്ത ഒരു താരമാണ് ബെൻസിമ.അദ്ദേഹത്തിന്റെ വിഷൻ അപാരമാണ്.ഒരുപാട് ഫ്രീഡത്തോട് കൂടി കളിക്കുന്നത് അദ്ദേഹം ശരിക്കും ആസ്വദിക്കുന്നുണ്ട്. ബെൻസിമയെ പോലെയുള്ള ഒരു താരം തന്നെയാണ് ഹാരി കെയ്‌നും.ബെൻസിമയുടെ വരവോടെ ഫ്രഞ്ച് ടീമിന്റെ മുന്നേറ്റനിരയുടെ ശക്തി എത്രത്തോളം വർധിക്കുമെന്നുള്ളത് സങ്കല്പിക്കാൻ കൂടി കഴിയാത്ത കാര്യമാണ്.അദ്ദേഹത്തിനൊപ്പം അന്റോയിൻ ഗ്രീസ്മാനും കിലിയൻ എംബപ്പേയുമാണ് കളിക്കുന്നത്.എംബപ്പേ വളരെയധികം വേഗതയുള്ളവനാണ്. ഗ്രീസ്മാനാവട്ടെ അസാമാന്യമായ ഷൂട്ടിംഗ് കപ്പാസിറ്റിയുള്ള താരവും.ഇവർ ബെൻസിമയോടൊപ്പം ചേരുമ്പോൾ തീർച്ചയായും അത്ഭുതപ്പെടുത്തുന്ന പ്രകടനങ്ങൾ നമുക്ക് കാണാൻ സാധിക്കും.ബെൻസിമയുടെ വരവ് എംബപ്പേയെ കൂടുതൽ അപകടകാരിയാക്കും. റയൽ ക്രിസ്റ്റ്യാനോ അപകടകാരിയായ പോലെ.ഫ്രാൻസ് ടീമിൽ വളരെ നല്ല രീതിയിൽ തന്നെ ബെൻസിമ മുന്നോട്ട് പോവുമെന്ന് എനിക്കുറപ്പുണ്ട്.ബെൻസിമക്ക് 33 വയസ്സായെങ്കിലും അദ്ദേഹത്തിന്റെ ശരീരം ഇപ്പോഴും ചെറുപ്പമാണ് ” മൗറിഞ്ഞോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *