ബെഞ്ചിലിരുന്ന് സിഗരറ്റ് വലിച്ചു, മുൻ ബെൽജിയൻ താരത്തിന് സസ്പെൻഷൻ!

ബെൽജിയത്തിന്റെ ദേശീയ ടീമിന് വേണ്ടി 2009 മുതൽ 2018 വരെ കളിച്ചിട്ടുള്ള താരമാണ് റാഡ്ജ നൈൻങ്കോളൻ. നിലവിൽ ബെൽജിയൻ ക്ലബ്ബായ റോയൽ ആന്റെർപ്പിന് വേണ്ടിയാണ് താരം കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ കഴിഞ്ഞദിവസം ഇദ്ദേഹം ഒരു വിവാദത്തിൽ അകപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ച ബെൽജിയൻ ലീഗിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ആന്റർപ്പ് പരാജയപ്പെടുകയായിരുന്നു. ഈ മത്സരത്തിനിടെ ബെഞ്ചിൽ ഇരിക്കുകയായിരുന്നു നൈൻഗോളൻ അവിടെ ഇരുന്നുകൊണ്ട് സിഗരറ്റ് വലിക്കുകയായിരുന്നു.ഇ- സിഗരറ്റ് ആയിരുന്നു താരം വലിച്ചിരുന്നത്.

താരത്തിന്റെ ഈ മോശം പ്രവർത്തി ശ്രദ്ധയിൽപ്പെട്ട ക്ലബ്ബ് അധികൃതർ താരത്തിനെതിരെ ഇപ്പോൾ നടപടി എടുത്തിട്ടുണ്ട്. ക്ലബ്ബിൽ നിന്നും നൈൻഗോളനെ സസ്പെന്റ് ചെയ്തിട്ടുണ്ട്. എത്രകാലത്തേക്കാണ് സസ്പെൻഷൻ എന്നുള്ളത് ഇവർ വ്യക്തമാക്കിയിട്ടില്ല. താരത്തിനെതിരെ ക്ലബ്ബ് ഒഫീഷ്യൽ സ്റ്റേറ്റ്മെന്റ് ഇറക്കുകയും ചെയ്തിട്ടുണ്ട്.ഇത്തരം കാര്യങ്ങൾ ഒരിക്കലും ഒരു താരത്തിൽ നിന്ന് പ്രതീക്ഷിക്കാത്തതാണ് എന്നാണ് ക്ലബ്ബ് സ്റ്റേറ്റ്മെന്റിൽ അറിയിച്ചിട്ടുള്ളത്.

അതേസമയം ഈ സസ്പെൻഷനോട് തന്നെ ഇൻസ്റ്റഗ്രാമിലൂടെ നൈൻഗോളൻ പ്രതികരണം അറിയിക്കുകയും ചെയ്തിട്ടുണ്ട്. ക്ലബ്ബിന്റെ തീരുമാനം താൻ അംഗീകരിക്കുന്നുവെന്നും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ക്ലബ്ബിന് താൻ കോൺട്രിബ്യൂട്ട് ചെയ്യുമെന്നുമാണ് നൈൻഗോളൻ പറഞ്ഞിട്ടുള്ളത്. മുമ്പ് റോമാ,ഇന്റർ മിലാൻ എന്നീ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് നൈൻഗോളൻ.ഏതായാലും ഈ വിവാദം ഫുട്ബോൾ ലോകത്ത് വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *