ബിയൽസയല്ലേ,മത്സരം ആക്രമണങ്ങളാൽ സമ്പന്നമായിരിക്കും: ബ്രസീൽ കോച്ച്

നാളെ നടക്കുന്ന നാലാം റൗണ്ട് വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ വമ്പൻമാരായ ബ്രസീൽ കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. കരുത്തരായ ഉറുഗ്വയാണ് ബ്രസീലിന്റെ എതിരാളികൾ. നാളെ പുലർച്ച ഇന്ത്യൻ സമയം 5:30നാണ് ഈയൊരു മത്സരം അരങ്ങേറുക.ഉറുഗ്വയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടക്കുക. കഴിഞ്ഞ മത്സരത്തിൽ സമനില വഴങ്ങി കൊണ്ടാണ് രണ്ട് ടീമുകളും ഈ മത്സരത്തിനു വേണ്ടി വരുന്നത്.

ഉറുഗ്വയെ നിലവിൽ പരിശീലിപ്പിക്കുന്നത് അർജന്റൈൻ പരിശീലകനായ മാഴ്സലോ ബിയൽസയാണ്.ഈ മത്സരം തീർത്തും ഒഫൻസീവ് മത്സരം ആയിരിക്കും എന്നുള്ള കാര്യം ബ്രസീലിന്റെ പരിശീലകനായ ഡിനിസ് തന്നെ പറഞ്ഞിട്ടുണ്ട്. രണ്ട് ടീമുകളും ഒരുപോലെ ആക്രമിച്ചു കളിക്കും എന്നാണ് ഇദ്ദേഹത്തിന്റെ വിലയിരുത്തൽ.ഡിനിസിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ മത്സരം വളരെയധികം ബുദ്ധിമുട്ടായിരിക്കും എന്നാണ് ഞാൻ പ്രതീക്ഷിക്കപ്പെടുന്നത്.കാരണം രണ്ട് ടീമുകളും ഒഫൻസീവ് ആയിട്ടായിരിക്കും കളിക്കുക. ലീഡ് എടുക്കാനുള്ള ശ്രമങ്ങൾ ആയിരിക്കും പരമാവധി രണ്ട് ടീമിന്റെ ഭാഗത്തുനിന്നും ഉണ്ടാവുക. അവരുടെ പരിശീലകനായ ബിയൽസയുടെ ഒരു സ്വഭാവ സവിശേഷത അങ്ങനെയാണ്.അദ്ദേഹം ആക്രമിച്ചു കളിക്കാൻ ഇഷ്ടപ്പെടുന്നവനാണെന്ന് എനിക്ക് ഉൾപ്പെടെ എല്ലാവർക്കും അറിയാം.അതുകൊണ്ടുതന്നെ വളരെയധികം കോമ്പറ്റീറ്റീവ് ആയ ഒരു മത്സരമാണ് ഞങ്ങളെ കാത്തിരിക്കുന്നത് ” ഇതാണ് ബ്രസീലിന്റെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

കഴിഞ്ഞ മത്സരത്തിൽ ബ്രസീലിനെ വെനിസ്വേലയായിരുന്നു സമനിലയിൽ തളച്ചിരുന്നത്. അതേസമയം കൊളംബിയയോട് സമനില വഴങ്ങി കൊണ്ടാണ് ഉറുഗ്വ കടന്നുവരുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ ബ്രസീൽ രണ്ടാം സ്ഥാനത്തും ഉറുഗ്വ നാലാം സ്ഥാനത്തുമാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *