ബാർബിക്യൂ ഷെയർ ചെയ്യാം,ചെൽസിയിൽ കാത്തിരിക്കുകയാണെന്ന് ഡിബാലയോട് പറഞ്ഞു: എൻസോ ഫെർണാണ്ടസ്.
അർജന്റൈൻ സൂപ്പർ താരമായ പൗലോ ഡിബാല നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ റോമക്ക് വേണ്ടിയാണ് കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ അദ്ദേഹത്തെ സ്വന്തമാക്കാൻ ചെൽസിക്ക് താല്പര്യമുണ്ട്. അവരുടെ പരിശീലകനായ പോച്ചെട്ടിനോക്ക് വളരെയധികം ഇഷ്ടമുള്ള താരമാണ് ദിബാല. മാത്രമല്ല ബ്രസീലിയൻ സൂപ്പർതാരമായ തിയാഗോ സിൽവ ഡിബാലയെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. അദ്ദേഹം എത്തിയാൽ അത് ചെൽസിക്ക് വലിയൊരു കാര്യമാകുമെന്നായിരുന്നു സിൽവ പറഞ്ഞിരുന്നത്.
എന്നാൽ ഈ റൂമറുകളോട് ഡിബാല തന്നെ നേരിട്ട് പ്രതികരിച്ചിരുന്നു. അതായത് താൻ റോമയിൽ ഹാപ്പിയാണെന്നും ക്ലബ്ബിൽ തന്നെ തുടരുമെന്നായിരുന്നു ഡിബാല പറഞ്ഞിരുന്നത്. ഇപ്പോൾ ചെൽസിയുടെ അർജന്റൈൻ സൂപ്പർ താരമായ എൻസോ ഫെർണാണ്ടസും ഡിബാലയെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.ഡിബാലയെ താൻ കാത്തിരിക്കുകയാണെന്നാണ് എൻസോ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Enzo Fernández: “I’ve sent text message to Paulo Dybala telling him to come to Chelsea”. 🇦🇷 #CFC
— Fabrizio Romano (@FabrizioRomano) July 11, 2023
“I hope he comes and joins us, let's see what happens…”, told @ESPNArgentina. pic.twitter.com/MgwaNoDH4g
“ഡിബാല ചെൽസിയിലേക്ക് വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.ഇതേക്കുറിച്ച് ഞാൻ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. മാത്രമല്ല ബാർബിക്യൂ ഷെയർ ചെയ്യാൻ വേണ്ടി ഞാൻ അദ്ദേഹത്തെ ചെൽസിയിൽ കാത്തിരിക്കുകയാണ് എന്നുള്ള കാര്യം ഡിബാലയോട് ഞാൻ പറഞ്ഞിട്ടുണ്ട്. എനിക്ക് ഷെയർ ചെയ്യാൻ വേണ്ടി ഒരു സഹതാരത്തെ ഇവിടെ ആവശ്യമാണ് ” ഇതാണ് എൻസോ പറഞ്ഞിട്ടുള്ളത്.
2025 വരെയാണ് ഡിബാലക്ക് റോമയുമായി കോൺട്രാക്ട് ഉള്ളത്.ഈ കരാർ പുതുക്കാനാണ് ക്ലബ്ബ് ഇപ്പോൾ താൽപര്യപ്പെടുന്നത്. കേവലം 12 മില്യൺ യൂറോ മാത്രമാണ് അദ്ദേഹത്തിന്റെ റിലീസ് ക്ലോസ്. അതായത് ദിബാല ആഗ്രഹിക്കുന്നുണ്ടെങ്കിൽ അദ്ദേഹത്തിന് ക്ലബ്ബ് വിട്ടു പുറത്തു പോകാൻ എളുപ്പമാണ്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം അദ്ദേഹം പുറത്തെടുത്തിരുന്നു. 25 ലീഗ് മത്സരങ്ങൾ കളിച്ച താരം 12 ഗോളുകളും ആറ് അസിസ്റ്റുകളും നേടിയിരുന്നു.