ബസ് മാറിക്കയറി ജൂഡ് ബെല്ലിങ്ഹാം,വീഡിയോ വൈറൽ!
കഴിഞ്ഞ യുവേഫ യൂറോ യോഗ്യത മത്സരത്തിൽ ഇംഗ്ലണ്ടും ഉക്രൈനും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.മത്സരം സമനിലയിൽ പിരിയുകയായിരുന്നു.2 ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്.ഉക്രൈനിന്റെ ഗോൾ സൂപ്പർ താരമായ സിൻചെങ്കോ നേടിയപ്പോൾ ഇംഗ്ലണ്ടിനു വേണ്ടി വല കുലുക്കിയത് കെയ്ൽ വാക്കറാണ്.പോളണ്ടിൽ വെച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്.
ഈ മത്സരത്തിൽ ഇംഗ്ലണ്ടിനുവേണ്ടി സ്റ്റാർട്ട് ചെയ്യാൻ സൂപ്പർതാരം ജൂഡ് ബെല്ലിങ്ഹാമിന് സാധിച്ചിരുന്നു. എന്നാൽ മത്സരത്തിന്റെ 65ആം മിനിട്ടിൽ അദ്ദേഹം സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെടുകയും പകരം മാർക്കസ് റാഷ്ഫോർഡ് കളത്തിലേക്ക് വരികയും ചെയ്തു.ഏതായാലും മത്സരശേഷം രസകരമായ ഒരു കാര്യം സംഭവിച്ചിട്ടുണ്ട്.ബെല്ലിങ്ഹാം ബസ് മാറി കയറുകയായിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിട്ടുണ്ട്.
.@BellinghamJude boarded the wrong team bus 😂 pic.twitter.com/zb3AoBoIGP
— Hayters TV (@HaytersTV) September 11, 2023
അതായത് മത്സരം അവസാനിച്ചതിനുശേഷം സ്റ്റേഡിയം വിടുന്ന സമയത്ത് പാർക്കിങ്ങിൽ കണ്ട ആദ്യ ബസ്സിലേക്ക് ബെല്ലിങ്ഹാം കയറുകയായിരുന്നു. ആ ടീം ബസ് ഏതാണ് എന്നത് അദ്ദേഹം ശ്രദ്ധിച്ചിരുന്നില്ല.എന്നാൽ അത് ഉക്രൈനിന്റെ ബസായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട അധികൃതർ ഉടൻതന്നെ അദ്ദേഹത്തെ ഇക്കാര്യം ഉണർത്തി. തുടർന്ന് ബെല്ലിങ്ഹാം ബസ്സിൽ നിന്ന് ഇറങ്ങുകയും ഇംഗ്ലീഷ് ടീം ബസ്സിലേക്ക് കയറുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ട്വിറ്ററിൽ ഇപ്പോൾ ലഭ്യമായിരിക്കുന്നത്.
അടുത്ത മത്സരത്തിൽ ഇംഗ്ലണ്ടും സ്കോട്ട്ലാൻഡും തമ്മിലാണ് ഏറ്റുമുട്ടുക.അതേസമയം ഈ സീസണിൽ റയൽ മാഡ്രിഡിന് വേണ്ടി തകർപ്പൻ പ്രകടനമാണ് ബെല്ലിങ്ഹാം നടത്തുന്നത്. ലാലിഗയിൽ ആകെ കളിച്ച നാലു മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളുകളും ഒരു അസിസ്റ്റും നേടാൻ ഈ സൂപ്പർ താരത്തിന് സാധിച്ചിട്ടുണ്ട്. ലീഗിലെ നിലവിലെ ടോപ്പ് സ്കോററും ബെല്ലിങ്ഹാം തന്നെയാണ്.