ബസിലെ അർജന്റൈൻ താരങ്ങൾക്കിടയിലേക്ക് എടുത്തുചാടി ആരാധകർ,ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്!
ലോക ചാമ്പ്യന്മാരായ തങ്ങളുടെ ഹീറോകൾക്ക് സ്വപ്നതുല്യമായ വരവേൽപ്പാണ് അർജന്റീനയിലെ ആരാധകർ സ്വന്തം ജന്മ നാട്ടിൽ നൽകിയിരുന്നത്.കഴിഞ്ഞ രണ്ട് ദിവസമായി ഒട്ടുമിക്ക പേരും തെരുവുകളിൽ തന്നെ തമ്പടിച്ചിരിക്കുകയാണ്. ഇന്നലെ അർജന്റീനയിൽ പൊതു അവധിയായതിനാൽ ഭൂരിഭാഗം പേരും തെരുവുകളിൽ ആഘോഷങ്ങളിൽ തന്നെയായിരുന്നു.
കിരീടവും വഹിച്ചുള്ള അർജന്റീന താരങ്ങളുടെ പരേഡ് ഇന്നലെയായിരുന്നു നടന്നിരുന്നത്.എന്നാൽ ലക്ഷക്കണക്കിന് ആരാധകരായിരുന്നു തെരുവുകളിൽ ഉണ്ടായിരുന്നത്. അനിയന്ത്രിതമായ ജനക്കൂട്ടം മൂലം കാര്യങ്ങൾ കൈവിട്ടു പോവുകയും പരേഡ് പൂർത്തിയാക്കാനാവാതെ അർജന്റീന താരങ്ങൾ ഹെലികോപ്റ്ററിൽ AFA യുടെ ആസ്ഥാനമായ എസയ്സയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
Due to an accidents like this, it was decided by security reasons, that team couldn’t do a full tour 🎥
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 20, 2022
pic.twitter.com/nYWV8Ngbrn
ഇതിന്റെ പ്രധാനപ്പെട്ട കാരണമായി കൊണ്ട് ചൂണ്ടിക്കാണിക്കപ്പെടുന്ന ഒരു വീഡിയോ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്. അതായത് അർജന്റീന താരങ്ങളുടെ ഓപ്പൺ ബസ് ഒരു ബ്രിഡ്ജിന് താഴെയിലൂടെ പോകുന്ന സമയത്ത് ബ്രിഡ്ജിന് മുകളിൽ നിന്നും ഒന്ന് രണ്ട് ആരാധകർ ടീം ബസ്സിലേക്ക് എടുത്തുചാടുകയായിരുന്നു. ഒരു ആരാധകൻ കൃത്യമായി ബസ്സിൽ ലാൻഡ് ചെയ്തപ്പോൾ മറ്റൊരു ആരാധകൻ നിലത്തേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്.
SOME FAN HAS JUMPED INTO THE BUS 😭😭😭
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 20, 2022
pic.twitter.com/gih1t8kFpJ
ഇത്തരത്തിലുള്ള ഒരുപാട് അപകട സംഭവങ്ങളും അനിഷ്ട സംഭവങ്ങളും ആഘോഷ പരിപാടികൾക്കിടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മാത്രമല്ല 16 ആളുകൾ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയിട്ടുമുണ്ട്.അതുകൊണ്ടൊക്കെ തന്നെയാണ് പരേഡ് പൂർത്തിയാക്കാൻ അർജന്റീനക്ക് സാധിക്കാതെ പോയതിരുന്നത്. മാത്രമല്ല ബസ്സിന് മുന്നോട്ട് ചലിക്കാൻ സാധിക്കാത്ത വിധമുള്ള ആൾക്കൂട്ടവും ഉണ്ടായിരുന്നു. ഏതായാലും എസയ്സയിൽ എത്തിയതിനു പിന്നാലെ താരങ്ങൾ എല്ലാവരും അവരവരുടെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തിട്ടുണ്ട്.