ഫ്ലിക്കിന്റെ പുറത്താവൽ, താനും ഉത്തരവാദിയെന്ന് ഗുണ്ടോഗൻ!

യൂറോപ്യൻ വമ്പൻമാരായ ജർമ്മനി വളരെ മോശം സമയത്തിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ജപ്പാനോട് ഒന്നിനെതിരെ നാലു ഗോളുകൾക്ക് അവർ പരാജയപ്പെട്ടിരുന്നു.അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ നാലെണ്ണത്തിലും അവർ തോൽക്കുകയായിരുന്നു. ഇതോടുകൂടി ജർമ്മനി അവരുടെ പരിശീലകനായ ഹാൻസി ഫ്ലിക്കിനെ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കുകയായിരുന്നു.

ജർമ്മൻ സൂപ്പർ താരമായ ഇൽകെയ് ഗുണ്ടോഗൻ ഫ്ലിക്കിന്റെ പുറത്താവലിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.താനും അതിന് ഉത്തരവാദിയാണ് എന്ന് തോന്നൽ തനിക്കുണ്ട് എന്നാണ് ഗുൻഡോഗൻ പറഞ്ഞിട്ടുള്ളത്. നിർഭാഗ്യവശാൽ ഒരു ടീം എന്ന നിലയിൽ ജർമ്മനിക്ക് ഒന്നും ചെയ്യാൻ സാധിക്കാതെ പോയെന്നും ഗുണ്ടോഗൻ കൂട്ടിച്ചേർത്തു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങളുടെ ടീമിനകത്തെ അന്തരീക്ഷം വളരെയധികം ദുഃഖഭരിതമായിരുന്നു, നിരാശയും അസ്വസ്ഥതകളും നിറഞ്ഞതായിരുന്നു. ഒരു താരം എന്ന നിലയിൽ ഫ്ലിക്കിന്റെ സ്ഥാനം നഷ്ടമായതിൽ എനിക്ക് കൂടി ഉത്തരവാദിത്വമുണ്ട് എന്ന തോന്നലാണ് എനിക്കിപ്പോൾ ഉള്ളത്.സത്യം പറഞ്ഞാൽ അദ്ദേഹം വളരെയധികം ഫോക്കസ്ഡായിരുന്നു.ഫുൾ എനർജിയോടുകൂടിയായിരുന്നു അദ്ദേഹം പ്രവർത്തിച്ചിരുന്നത്. പക്ഷേ നിർഭാഗ്യവശാൽ ഒരു ടീം എന്ന നിലയിൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കാതെ പോയി “ഇതാണ് ഇൽകെയ് ഗുണ്ടോഗൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും ഇന്ന് നടക്കുന്ന സൗഹൃദ മത്സരത്തിൽ ജർമ്മനിയും ഫ്രാൻസും തമ്മിലാണ് ഏറ്റുമുട്ടത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ജർമ്മനിയിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക. അടുത്ത വർഷം നടക്കുന്ന യൂറോ കപ്പ് ജർമ്മനിയിൽ വച്ചുകൊണ്ടാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ ആതിഥേയർ എന്ന നിലയിൽ ജർമ്മനി നേരത്തെ തന്നെ യോഗ്യത കരസ്ഥമാക്കിയതാണ്.

Leave a Reply

Your email address will not be published. Required fields are marked *