ഫ്രാൻസിന് റെക്കോർഡ് വിജയം, 14 ഗോളുകൾക്ക് എതിരാളികളെ തോൽപ്പിച്ചു.
ഇന്നലെ നടന്ന യൂറോ യോഗ്യത മത്സരത്തിൽ ഫ്രാൻസ് ഒരു റെക്കോർഡ് വിജയം കരസ്ഥമാക്കിയിട്ടുണ്ട്. എതിരില്ലാത്ത 14 ഗോളുകളുടെ വിജയമാണ് ഫ്രഞ്ച് പട നേടിയിട്ടുള്ളത്.ജിബ്രാൾട്ടറിനെയാണ് ഫ്രാൻസ് പരാജയപ്പെടുത്തിയത്.ഫ്രഞ്ച് ദേശീയ ടീമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണിത്.
മാത്രമല്ല യൂറോ യോഗ്യതയിലെ എക്കാലത്തെയും മികച്ച വിജയവും ഇതുതന്നെയാണ്. മത്സരത്തിന്റെ തുടക്കം മുതലേ ഗോൾ മഴപെയ്യിച്ചുകൊണ്ടിരുന്ന ഫ്രാൻസിന്റെ പ്രമുഖ താരങ്ങൾ എല്ലാവരും ഗോളുകൾ കണ്ടെത്തി.കിലിയൻ എംബപ്പേ തന്നെയാണ് ഹീറോ. മൂന്ന് ഗോളുകളാണ് മത്സരത്തിൽ എംബപ്പേ നേടിയത്.
France record BIGGEST WIN in their history 😳 pic.twitter.com/5CCHbni3IH
— 433 (@433) November 18, 2023
കോമാൻ,ജിറൂദ് എന്നിവർ മത്സരത്തിൽ ഓരോ ഗോളുകൾ വീതം നേടിയിട്ടുണ്ട്. യുവതാരം സൈറെ എമരിയും മത്സരത്തിൽ ഗോൾ കണ്ടെത്തിയിട്ടുണ്ട്.ഇതോടെ ഏഴു മത്സരങ്ങളിൽ ഏഴിലും വിജയിക്കാൻ ഫ്രഞ്ച് പടക്ക് കഴിഞ്ഞു.നേരത്തെ യൂറോ കപ്പിന് യോഗ്യത ഫ്രാൻസ് നേടിയിരുന്നു.ഇനി അടുത്ത മത്സരത്തിൽ ഗ്രീസിനെയാണ് ഫ്രാൻസ് നേരിടുക.