ഫ്രഡ്‌ ഇറങ്ങും,ബ്രൂണോ പുറത്ത്,റിസർവ് ടീമുമായി ടിറ്റെ,ഫ്രാൻസിന്റെ ഗതിയാവുമോ?

ലാറ്റിനമേരിക്കൻ വമ്പന്മാരായ ബ്രസീൽ ഖത്തർ വേൾഡ് കപ്പിലെ തങ്ങളുടെ അവസാനത്തെ ഗ്രൂപ്പ് ഘട്ടം മത്സരത്തിനു വേണ്ടി ഇന്ന് ഇറങ്ങുകയാണ്. കാമറൂൺ ആണ് ബ്രസീലിന്റെ എതിരാളികൾ. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30 നാണ് ഈയൊരു മത്സരം നടക്കുക. നേരത്തെ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ചതിനാൽ ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഈ മത്സരം അത്ര പ്രാധാന്യമില്ലാത്തതാണ്.

അതുകൊണ്ടുതന്നെ ബ്രസീലിന്റെ പരിശീലകനായ ടിറ്റെ ഇന്ന് ഒരു റിസർവ് ടീമിനെയാണ് ഇറക്കുന്നത്. ആദ്യ ഇലവനിൽ കളിക്കുന്ന ഭൂരിഭാഗം താരങ്ങൾക്കും വിശ്രമം നൽകാൻ ടിറ്റെ തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ മത്സരത്തിൽ ഫ്രാൻസ് ഇതുപോലെ ഇറങ്ങിയിരുന്നുവെങ്കിലും ടുണീഷ്യയോട് പരാജയപ്പെടുകയായിരുന്നു. പക്ഷേ ബ്രസീലിന്റെ റിസർവ് ടീമാണെങ്കിലും വളരെ ശക്തമായ ഒരു നിരയെ തന്നെ ഇപ്പോഴും അവകാശപ്പെടാൻ ബ്രസീലിന് സാധിക്കും.

ഗോൾ കീപ്പറായി കൊണ്ട് എടേഴ്സണായിരിക്കും ഇറങ്ങുക.വിങ് ബാക്കുമാരായി കൊണ്ട് ഡാനി ആൽവസ്,അലക്സ് ടെല്ലസ് എന്നിവർ സ്ഥാനം കണ്ടെത്തും. സെന്റർ ബാക്കുമാരുടെ കാര്യത്തിലേക്ക് വരുമ്പോൾ എഡർ മിലിറ്റാവോ,ബ്രമർ എന്നിവരായിരിക്കും ഉണ്ടാവുക. മധ്യനിരയിൽ ഫാബിഞ്ഞോക്കൊപ്പം ഫ്രഡ്‌ ആദ്യ ഇലവനിൽ ഉണ്ടാകും. ഈ പൊസിഷനിൽ ബ്രൂണോ ഗുയ്മിറസിനെ നേരത്തെ പരിശീലകൻ പരിഗണിച്ചിരുന്നു. എന്നാൽ അവസാന പരിശീലന സെഷനിൽ ഫ്രഡിനെ ഉൾപ്പെടുത്തുകയായിരുന്നു.

മുന്നേറ്റ നിരയിൽ റോഡ്രിഗോ, ഗബ്രിയേൽ മാർട്ടിനല്ലി,ആന്റണി,ഗബ്രിയേൽ ജീസസ് എന്നിവർ സ്ഥാനം കണ്ടെത്തും.ജീസസിന് പകരം എവെർടൺ റിബയ്റോയെ പരിഗണിച്ചിരുന്നുവെങ്കിലും ഒടുവിൽ ജീസസിന് തന്നെ നറുക്ക് വീഴുകയായിരുന്നു. ഇതാണിപ്പോൾ സാധ്യത ഇലവൻ.

ഇനി ടിറ്റെ ഇതിൽ മാറ്റം വരുത്തുമോ എന്നുള്ളത് കണ്ട കാര്യമാണ്. ഏതായാലും കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ആദ്യ ഇലവനിൽ കളിച്ച ഭൂരിഭാഗം താരങ്ങളും ഇന്നത്തെ മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടാവില്ല എന്നുള്ളത് ഉറപ്പായ കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *