ഫോൺ കാൾ ഭീഷണി, വീടിന്റെ സുരക്ഷ വർധിപ്പിച്ച് ബ്രസീൽ-കൊളംബിയ മത്സരത്തിലെ റഫറി!

ഇന്നലെ നടന്ന ബ്രസീൽ vs കൊളംബിയ മത്സരത്തിലെ ബ്രസീൽ നേടിയ ഗോൾ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. റഫറിയുടെ ദേഹത്ത് പന്ത് തട്ടിയിട്ടും മത്സരം നിർത്താതെ കളി തുടരുകയും അത്‌ ഗോളായി മാറുകയും ചെയ്തു. ഇതോടെ കൊളംബിയൻ താരങ്ങൾ റഫറിയോട് കനത്ത പ്രതിഷേധമറിയിച്ചിരുന്നു. എന്നിരുന്നാലും റഫറി അത്‌ ഗോൾ അനുവദിക്കുകയും ഫുട്ബോൾ ലോകം ഇക്കാര്യം വ്യാപകമായ രീതിയിൽ ചർച്ച ചെയ്യുകയും ചെയ്തു. ഏതായാലും അർജന്റൈൻ റഫറിയാണ് നെസ്റ്റർ പിറ്റാനക്ക് ഇതുമായി ബന്ധപ്പെട്ട തലവേദന ഒഴിയുന്നില്ല.മിഷനെസിൽ സ്ഥിതി ചെയ്യുന്ന റഫറിയുടെ വീട്ടിലേക്ക് ഫോൺ കാൾ ഭീഷണി വന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. റഫറിയുടെ ഭാര്യയും മോഡലുമായ റോമിന ഒർട്ടിഗക്കാണ് ഭീഷണി വന്നത്.

തുടർന്ന് ഇവർ പോലീസിൽ പരാതി നൽകി.ഉടൻ തന്നെ പിറ്റാനയുടെ വീടിന് പോലീസ് സുരക്ഷയേർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെങ്കിലും കൊളംബിയൻ ആരാധകർ ആയിരിക്കുമെന്നാണ് പ്രാഥമിക നിഗമനം. സോഷ്യൽ മീഡിയ ഉപയോഗിക്കാത്ത വ്യക്തിയാണ് പിറ്റാന. അതേസമയം അദ്ദേഹത്തിന്റെ ഭാര്യയായ ഒർട്ടിഗ സോഷ്യൽ മീഡിയയിൽ സജീവമാണ്. അത്കൊണ്ട് തന്നെ ഈ വിവാദവുമായി ബന്ധപ്പെട്ട് ഒട്ടേറെ സൈബർ അറ്റാക്കുകൾ ഒർട്ടിഗക്ക് നേരിടേണ്ടി വന്നിരുന്നു.മത്സരത്തിന്റെ 78-ആം മിനിറ്റിലായിരുന്നു ഈ വിവാദങ്ങൾക്ക് കാരണമായ ഗോൾ പിറന്നത്. ഇതുമായി ബന്ധപ്പെട്ട് ഫുട്ബോൾ ലോകം രണ്ട് തട്ടിലാണിപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *