ഫൈനലിസിമ പോരാട്ടം എങ്ങനെ കാണാം? അറിയേണ്ടതെല്ലാം!
ഇനി ഫുട്ബോൾ ലോകത്തിന്റെ കണ്ണുകൾ എല്ലാം തന്നെ ഫൈനലിസിമ പോരാട്ടത്തിലേക്കാണ്. യൂറോ കപ്പ് ചാമ്പ്യന്മാരായ ഇറ്റലിയും കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീനയുമാണ് ഈ കിരീടത്തിന് വേണ്ടി പോരാടുക. നാളെ രാത്രി ഇന്ത്യൻ സമയം 12:15 ന് ഇംഗ്ലണ്ടിലെ വെംബ്ലി മൈതാനത്താണ് ഈയൊരു മത്സരം അരങ്ങേറുക.
ഫുട്ബോൾ ചരിത്രത്തിൽ ഇതിനു മുൻപ് രണ്ടു തവണയാണ് ഫൈനലിസിമ നടന്നിട്ടുള്ളത്. 1985-ൽ നടന്ന ആദ്യമത്സരത്തിൽ ഉറുഗ്വയും ഫ്രാൻസും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. അന്ന് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫ്രാൻസ് ഉറുഗ്വയേ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം നേടുകയായിരുന്നു.
1993-ൽ വീണ്ടും ഫൈനലിസിമ നടന്നു. അന്ന് അർജന്റീനയും ഡെന്മാർക്കും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. പെനാൽറ്റിയിൽ ഡെൻമാർക്കിനെ പരാജയപ്പെടുത്തിക്കൊണ്ട് അർജന്റീന കിരീടം നേടുകയായിരുന്നു. അതിനു ശേഷം ഇതാദ്യമായാണ് ഫൈനലിസിമ നടക്കുന്നത്.
— Murshid Ramankulam (@Mohamme71783726) May 31, 2022
ഈ മത്സരം എങ്ങനെ വീക്ഷിക്കാം എന്നുള്ളതാണ് ആരാധകരുടെ ഇപ്പോഴത്തെ പ്രധാനപ്പെട്ട ചോദ്യം. ഇന്ത്യയിൽ മത്സരത്തിന്റെ ടെലികാസ്റ്റ് ഏറ്റെടുത്തിരിക്കുന്നത് സോണി നെറ്റ്‌വർക്കാണ്.Sony Ten 1 ന്റെ SD,HD ചാനലുകളിൽ മത്സരം കാണാവുന്നതാണ്.SONY LIV,Jio Tv എന്നീ ആപ്ലിക്കേഷനുകളിലും മത്സരം വീക്ഷിക്കാൻ സാധിക്കും.
പരിക്കുമൂലം സൂപ്പർ താരങ്ങൾക്ക് കളിക്കാൻ സാധിക്കില്ല എന്നുള്ളത് ഇറ്റലിക്ക് ഒരർത്ഥത്തിൽ തിരിച്ചടിയാണ്.ഫെഡറിക്കോ കിയേസ,സിറോ ഇമ്മോബിലെ,ബെറാർഡി എന്നിവരെയൊന്നും ഈ മത്സരത്തിന് ലഭ്യമാവില്ല. അതേസമയം സൂപ്പർ താരം ലയണൽ മെസ്സി ഉൾപ്പെടെയുള്ള ശക്തമായ താരനിരയേയും കൊണ്ടാണ് അർജന്റീന വരുന്നത്.