ഫൈനലിലെത്തണം, പെറുവിനെ നേരിടാനുള്ള ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെ!
കോപ്പ അമേരിക്കയുടെ സെമി ഫൈനലിൽ പെറുവാണ് ബ്രസീലിന്റെ എതിരാളികൾ. നാളെ പുലർച്ചെ ഇന്ത്യൻ സമയം 4:30-നാണ് ഈ സെമി ഫൈനൽ പോരാട്ടം അരങ്ങേറുക.ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും പരസ്പരം ഏറ്റുമുട്ടിയ സമയത്ത് തകർപ്പൻ ജയം നേടാൻ ബ്രസീലിന് സാധിച്ചിരുന്നു. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ബ്രസീൽ അന്ന് പെറുവിനെ കീഴടക്കിയത് അതിന്റെ ആത്മവിശ്വാസത്തിലാണ് നിലവിൽ ബ്രസീൽ ടീമുള്ളത്.
Ainda sem Alex Sandro, Seleção fecha preparação com Tite no bobinho antes de jogo com o Peruhttps://t.co/ZxwDGKn2lS
— ge (@geglobo) July 4, 2021
ഏതായാലും ഈ മത്സരത്തിന് മുന്നോടിയായുള്ള പരിശീലനം കഴിഞ്ഞ ദിവസം ഫ്ലൂമിനൻസ് അക്കാദമിയിൽ ബ്രസീൽ പൂർത്തിയാക്കിയിരുന്നു. പരിക്കേറ്റ ലെഫ്റ്റ് ബാക്ക് അലക്സ് സാൻഡ്രോ പരിശീലനത്തിൽ പങ്കെടുത്തില്ല. താരം കളിക്കാനുള്ള സാധ്യതകൾ കുറവാണ്.മാത്രമല്ല റെഡ് കാർഡ് കണ്ട ഗബ്രിയേൽ ജീസസിനും പെറുവിനെതിരെ കളിക്കാൻ സാധിക്കില്ല.താരത്തിന്റെ സ്ഥാനത്ത് റോബെർട്ടോ ഫിർമിനോയായിരിക്കും ഇടം നേടുക. ലുകാസ് പക്വറ്റ ആദ്യഇലവനിൽ തിരിച്ചെത്തിയേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഗ്ലോബോ നൽകുന്ന ബ്രസീലിന്റെ സാധ്യത ഇലവൻ ഇങ്ങനെയാണ്..
Ederson, Danilo, Thiago Silva, Marquinhos and Renan Lodi; Casemiro, Fred and Lucas Paquetá; Roberto Firmino, Neymar and Richarlison