ഫേക്ക് ന്യൂസ്, ഇതിപ്പോൾ പ്രെഡിക്റ്റബിളായിരിക്കുന്നു: പൊട്ടിത്തെറിച്ച് എംബപ്പേ!
സൂപ്പർ താരം കിലിയൻ എംബപ്പേ ഇത്തവണത്തെ ഇന്റർനാഷണൽ ഡ്യൂട്ടിയിൽ പങ്കെടുത്തിരുന്നില്ല.ക്ലബ്ബിനോടൊപ്പം തുടർന്ന് അദ്ദേഹത്തിന് റയൽ മാഡ്രിഡ് അവധി നൽകുകയും ചെയ്തിരുന്നു. തുടർന്ന് എംബപ്പേ തന്റെ സുഹൃത്തുക്കളോടൊപ്പം സ്വീഡനിലെ ഒരു നൈറ്റ് ക്ലബ്ബിൽ എത്തിയിരുന്നു. സ്റ്റോക്ക് ഹോമിലെ ബാങ്ക് ഹോട്ടലിലായിരുന്നു എംബപ്പേയും സുഹൃത്തുക്കളും താമസിച്ചിരുന്നത്.
ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒരു വാർത്ത സ്വീഡിഷ് മാധ്യമത്തെ ഉദ്ധരിച്ചുകൊണ്ട് ഫ്രഞ്ച് മാധ്യമമായ RMC സ്പോർട് പ്രസിദ്ധീകരിച്ചിരുന്നു. അതായത് എംബപ്പേ താമസിച്ച ഹോട്ടലിൽ ഒരു റേപ്പ് കേസ് നടന്നിട്ടുണ്ടെന്നും ഇക്കാര്യത്തിൽ പോലീസ് അന്വേഷണങ്ങൾ നടത്തുന്നു എന്നുമായിരുന്ന റിപ്പോർട്ട്. ഇത് വ്യാപകമായതോടെ എംബപ്പേ തന്നെ ഇക്കാര്യത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. തികച്ചും വ്യാജമായ വാർത്ത എന്നാണ് എംബപ്പേ ഇതിനോട് പ്രതികരിച്ചിട്ടുള്ളത്. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് എംബപ്പേ ഈ ഫെയ്ക്ക് ന്യൂസിനെതിരെ പ്രതികരിച്ചിട്ടുള്ളത്.
” ഫേക്ക് ന്യൂസ്. ഇത്തരം വാർത്തകൾ ഇപ്പോൾ കൂടുതൽ പ്രെഡിക്റ്റബിൾ ആയിരിക്കുന്നു. എന്റെ ഹിയറിങ്ങിന് തൊട്ടു മുൻപാണ് ഇതെല്ലാം സംഭവിക്കുന്നത് ” ഇതാണ് ഫ്രഞ്ച് സൂപ്പർ താരം എഴുതിയിട്ടുള്ളത്.
അതായത് എംബപ്പേയും പിഎസ്ജിയും തമ്മിലുള്ള കേസിലെ ഹിയറിങ്ങ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.എംബപ്പേക്ക് നൽകാനുള്ള സാലറി പിഎസ്ജി ഇപ്പോഴും നൽകിയിട്ടില്ല.അക്കാര്യത്തിലാണ് കേസ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.ആ ഹിയറിങ്ങിന് തൊട്ടു മുന്നേയാണ് ഇത്തരം വ്യാജവാർത്തകൾ വരുന്നത് എന്നാണ് ഈ താരം ആരോപിക്കുന്നത്. തന്നെ മനപ്പൂർവ്വം കരുവാരിത്തേക്കാൻ പലരും ശ്രമിക്കുന്നുണ്ട് എന്നാണ് എംബപ്പേ ഇപ്പോൾ സംശയിക്കുന്നത്.
ഏതായാലും നിരവധി വിവാദങ്ങളിൽ അകപ്പെട്ടു കൊണ്ടിരിക്കുന്ന താരമാണ് ഇപ്പോൾ എംബപ്പേ. ഇത്തവണത്തെ ഇന്റർനാഷണൽ ഡ്യൂട്ടിയിൽ പങ്കെടുക്കാത്തത് കൊണ്ട് തന്നെ അദ്ദേഹത്തിന് വലിയ വിമർശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത്.എംബപ്പേയുടെ അഭാവത്തിലും മത്സരങ്ങൾ വിജയിക്കാൻ ഫ്രാൻസിന് സാധിച്ചിട്ടുണ്ട്. അതേസമയം ഇനി റയൽ മാഡ്രിഡിന് വേണ്ടിയാണ് എംബപ്പേ കളിക്കുക.