ഫുൾ ബാക്കുമാരെ ശ്വസിക്കാൻ പോലും സമ്മതിക്കില്ല:ആദ്യകാല CR7നെ കുറിച്ച് ഡെക്കോ.

സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ 2003ലാണ് പോർച്ചുഗലിന്റെ ദേശീയ ടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. അതേ സമയത്ത് തന്നെയാണ് ഡെക്കോയും പോർച്ചുഗൽ ടീമിന് വേണ്ടി അരങ്ങേറ്റം നടത്തിയത്. രണ്ട് താരങ്ങളും 53 മത്സരങ്ങൾ ഒരുമിച്ച് പോർച്ചുഗലിൽ കളിച്ചിട്ടുണ്ട്.ഇക്കാലയളവിൽ കേവലം 10 മത്സരങ്ങൾ മാത്രമാണ് പോർച്ചുഗൽ പരാജയപ്പെട്ടിട്ടുള്ളത്. കരിയറിന്റെ തുടക്കകാലത്ത് റൊണാൾഡോ വിങ്ങർ എന്ന നിലയിലായിരുന്നു കളിച്ചിരുന്നത്. റൊണാൾഡോയുടെ ടെക്നിക്കൽ എബിലിറ്റി പുറത്തുവന്ന ഒരു കാലഘട്ടമായിരുന്നു അത്.

ഏതായാലും കരിയറിന്റെ തുടക്കകാലത്ത് ഉണ്ടായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് ഇപ്പോൾ ഡെക്കോ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് താരത്തിന്റെ കഴിവുകൾ കണ്ട് താൻ അമ്പരന്നു എന്നാണ് ഡെക്കോ പറഞ്ഞിട്ടുള്ളത്. ഫുൾ ബാക്കുമാരെ ശ്വസിക്കാൻ പോലും സമ്മതിക്കാത്ത താരമായിരുന്നു റൊണാൾഡോയെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തിട്ടുണ്ട്.ഡെക്കോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” കളത്തിനകത്തും പുറത്തും വളരെ വ്യത്യസ്തനായ ഒരു താരമായിരുന്നു ക്രിസ്റ്റ്യാനോ റൊണാൾഡോ.അദ്ദേഹത്തിന്റെ കഴിവുകൾ കണ്ട് ഞാൻ അമ്പരന്നു നിന്നിട്ടുണ്ട്.അദ്ദേഹത്തിന്റെ വേഗതയും കളി ശൈലിയും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.വളരെയധികം തീവ്രത നിറഞ്ഞ രീതിയിലാണ് അദ്ദേഹം കളിക്കുക. എതിരാളികളെ അദ്ദേഹം തളർത്തി കളയും.ഫുൾബാക്കുമാരെ ശ്വാസമെടുക്കാൻ പോലും അദ്ദേഹം സമ്മതിക്കില്ല. ഇത്തരത്തിലുള്ള ഒരു കഴിവ് ഞാൻ മറ്റൊരു താരത്തിലും കണ്ടിരുന്നില്ല. വളരെയധികം ടെക്നിക്കൽ എബിലിറ്റി ഉള്ള ഒരു താരമാണ് റൊണാൾഡോ. അദ്ദേഹത്തെ കാണുന്നത് തന്നെ വളരെ മനോഹരമായ കാര്യമാണ് ” ഇതാണ് ഡെക്കോ പറഞ്ഞിട്ടുള്ളത്.

നിലവിൽ ബാഴ്സലോണയുടെ സ്പോട്ടിങ്ങ് ഡയറക്ടർ കൂടിയാണ് ഡെക്കോ.അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോ പിന്നീട് സെന്റർ സ്ട്രൈക്കർ പൊസിഷനിലേക്ക് മാറുകയായിരുന്നു. അങ്ങനെയാണ് താരം കൂടുതൽ ഗോളടിയിൽ ശ്രദ്ധിച്ചു തുടങ്ങിയത്. 39 വയസ്സ് പിന്നിട്ടിട്ടും ആ ഗോളടി ഇപ്പോഴും അദ്ദേഹം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *