ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച എട്ടുതാരങ്ങൾ,ക്രിസ്റ്റ്യാനോയെ ഒഴിവാക്കി റൊണാൾഡോ!

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ ഇതിഹാസമായ റൊണാൾഡോ നസാരിയോ. നിരവധി കിരീട നേട്ടങ്ങളും റെക്കോർഡുകളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ബ്രസീലിന് വേൾഡ് കപ്പ് കിരീടം നേടി കൊടുക്കാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ബാലൺഡി’ഓർ പുരസ്കാരങ്ങളും റൊണാൾഡോ സ്വന്തമാക്കിയിട്ടുണ്ട്.

ഏതായാലും റൊണാൾഡോ ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച എട്ടു താരങ്ങൾ ആരൊക്കെയാണ് എന്നുള്ളത് തുറന്ന് പറഞ്ഞിട്ടുണ്ട്.മെസ്സി,മറഡോണ,ക്രൈഫ്,ബെക്കൻബോർ,പെലെ,വാൻ ബേസ്റ്റൻ,റൊണാൾഡീഞ്ഞോ എന്നിവർക്ക് പുറമേ തന്നെയും ഈ ലിസ്റ്റിൽ റൊണാൾഡോ ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം പോർച്ചുഗീസ് സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇദ്ദേഹം ഉൾപ്പെടുത്തിയിട്ടില്ല. റൊണാൾഡോയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളെ എടുത്താൽ ഒരു സ്പെഷ്യൽ ഗ്രൂപ്പിനെ തന്നെ നമുക്ക് ലഭിക്കും.ഡിയഗോ മറഡോണ,മെസ്സി,ക്രൈഫ്,ബെക്കൻബോർ,പെലെ,വാൻ ബേസ്റ്റൻ,റൊണാൾഡീഞ്ഞോ എന്നിവർക്ക് അതിൽ സ്ഥാനമുണ്ടാകും. ഒപ്പം ഞാൻ എന്നെയും അതിൽ ഉൾപ്പെടുത്തും.എന്നിട്ട് ആരാധകർ ഇതേക്കുറിച്ച് വാഗ്വദങ്ങളിൽ ഏർപ്പെടട്ടെ.നമുക്ക് ഒരിക്കലും ഇവരെ പരസ്പരം താരതമ്യം ചെയ്യാൻ കഴിയില്ല. കാരണം ഇവരൊക്കെ പല കാലഘട്ടത്തിലും കളിച്ചവരാണ് ” റൊണാൾഡോ നസാരിയോ പറഞ്ഞു.

അതേസമയം ഖത്തർ വേൾഡ് കപ്പിനെ കുറിച്ചും ഇദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചിരുന്നു.ലയണൽ മെസ്സി വേൾഡ് കപ്പ് അർഹിക്കുന്നുണ്ടെന്നും എന്നാൽ അർജന്റീനക്കൊപ്പം അദ്ദേഹം അത് നേടാൻ താൻ ആഗ്രഹിക്കുന്നില്ല എന്നുമായിരുന്നു റൊണാൾഡോ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *