ഫുട്ബോളിൽ ഇനിമുതൽ ബ്ലൂ കാർഡും, എന്നാൽ വ്യക്തതകൾ വരുത്തി ഫിഫ!

നിലവിൽ പ്രധാനമായും രണ്ട് കാർഡുകളാണ് ഫുട്ബോൾ ഉപയോഗിക്കുന്നത്. യെല്ലോ കാർഡും റെഡ് കാർഡുമാണ് ഫുട്ബോൾ ആരാധകർക്ക് ചിലപരിചിതമായ കാർഡുകൾ. ഫുട്ബോളിൽ ഗ്രീൻ കാർഡ് ഉണ്ടെങ്കിലും അത് വളരെ അപൂർവമായി ഉപയോഗിക്കുന്ന ഒന്നാണ്. കളിക്കളത്തിലെ നല്ല പ്രവർത്തികൾക്ക് നൽകുന്ന ഒന്നാണ് ഗ്രീൻ കാർഡ്.

എന്നാൽ കഴിഞ്ഞ ദിവസം ടെലിഗ്രാഫ് ഒരു റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.അതായത് ഫുട്ബോളിൽ ബ്ലൂ കാർഡ് കൂടി നടപ്പിലാക്കുകയാണ്. ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് അഥവാ ഇഫാബ് ഇതിന് അനുമതി നൽകി കഴിഞ്ഞു. പക്ഷേ മേജർ കോമ്പറ്റീഷനുകളിൽ ഇത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ല. പരീക്ഷണാടിസ്ഥാനത്തിൽ ഗ്രാസ്റൂട്ട് കോമ്പറ്റീഷനുകളിലാണ് ബ്ലൂ കാർഡ് നടപ്പിലാക്കുക.

അതായത്ഗുരുതരമായ രീതിയിൽ ഫൗൾ ചെയ്യുക, അതല്ലെങ്കിൽ മാച്ച് ഒഫീഷ്യൽസിനോട് മോശമായി പെരുമാറുക എന്നിവക്കാണ് ബ്ലൂ കാർഡ് ലഭിക്കുക. ബ്ലൂ കാർഡ് ലഭിച്ചു കഴിഞ്ഞ താരം 10 മിനിറ്റ് കളിക്കളത്തിന് പുറത്ത് നിൽക്കണം. അതിനുശേഷം മാത്രമാണ് കളിക്കളത്തിലേക്ക് തിരിച്ചെത്താൻ സാധിക്കുക. രണ്ട് ബ്ലൂ കാർഡുകൾ ലഭിച്ചു കഴിഞ്ഞാൽ അത് റെഡി കാർഡായി മാറുകയും മത്സരത്തിൽ നിന്ന് പുറത്ത് പോവേണ്ടി വരികയും ചെയ്യും.അതേസമയം ഒരു യെല്ലോ കാർഡും ഒരു ബ്ലൂ കാർഡും ലഭിച്ചാലും അത് റെഡ് കാർഡായി മാറും. എങ്ങനെയാണ് ബ്ലൂ കാർഡിന്റെ ഉപയോഗം വരുന്നത്.

അതേസമയം ഈ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഫിഫ ഒരു സ്റ്റേറ്റ്മെന്റ് ഇറക്കിക്കൊണ്ട് കൂടുതൽ വ്യക്തതകൾ വരുത്തിയിട്ടുണ്ട്. ഫിഫയുടെ മേജർ കോമ്പറ്റീഷനുകളിൽ ഈ ബ്ലൂ കാർഡ് ഇപ്പോൾ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നത് ഫിഫ ഔദ്യോഗികമായി കൊണ്ട് അറിയിക്കുകയായിരുന്നു. ഭാവിയിൽ ഒരുപക്ഷേ ഫിഫ ഇത് നടപ്പിലാക്കിയേക്കാം. ഗ്രാസ് റൂട്ട് ലെവലിൽ നടത്തുന്ന പരീക്ഷണം വിജയിച്ചാൽ മാത്രമായിരിക്കും നമുക്ക് മേജർ കോമ്പറ്റീഷനുകളിൽ ബ്ലൂകാർഡ് കാണാൻ സാധിക്കുക.

Leave a Reply

Your email address will not be published. Required fields are marked *