ഫുട്ബോളിനേക്കാൾ കൂടുതൽ കാണൽ ആ സ്പോർട്സ് ഇനങ്ങൾ, ക്രിസ്റ്റ്യാനോ വെളിപ്പെടുത്തുന്നു !

ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന കാര്യത്തിൽ ആർക്കും സംശയം കാണില്ല. മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടിയും റയലിന് വേണ്ടിയും ഇപ്പോൾ യുവന്റസിന് വേണ്ടിയും റൊണാൾഡോ നിരവധി അസുലഭമുഹൂർത്തങ്ങളാണ് കുറിച്ചിട്ടുള്ളത്. എന്നാൽ റൊണാൾഡോ ഫുട്ബോളിനെക്കാൾ കൂടുതൽ കാണാൻ ഇഷ്ടപ്പെടുന്ന കായികഇനങ്ങളുണ്ട്. ഫുട്ബോൾ തന്റെ പാഷൻ ആണെങ്കിൽ യുഎഫ്സിയും (Ultimate Fighting Championship)ബോക്സിങ്ങുമാണ് താൻ ഏറെ കാണാൻ ഇഷ്ടപ്പെടുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഈ സൂപ്പർ താരം. കഴിഞ്ഞ ദിവസം ബോക്സിങ് സ്റ്റാർ ഗെന്നഡി ഗോളോവ്കിന് ഡാസ്ൻ ടിവിയിൽ നൽകിയ ഒരു അഭിമുഖത്തിലാണ് റൊണാൾഡോ ഇക്കാര്യം വെളിപ്പെടുത്തിയത്. ബോക്സിങ് പരിശീലിക്കുന്നത് ശ്രദ്ധയും കൂർമ്മതയും വർധിക്കാൻ കാരണമാവുമെന്നും റൊണാൾഡോ അറിയിച്ചു.

” ഫുട്ബോൾ കളിക്കുക എന്നുള്ളത് എന്റെ പാഷനാണ്. പക്ഷെ ടിവിയിൽ മറ്റുള്ള സ്പോർട്സുകൾ കാണാനാണ് ഞാൻ മുൻഗണന നൽകാറുള്ളത്. ഫുട്ബോൾ ആണോ അതോ യുഎഫ്സി, ബോക്സിങ് ആണോ കാണാൻ ഇഷ്ടപ്പെടുന്നത് എന്ന് ചോദിച്ചാൽ തീർച്ചയായും ഞാൻ യുഎഫ്സി, ബോക്സിങ് തിരഞ്ഞെടുക്കും. ഞാൻ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആയിരുന്നു കാലത്ത് യുഎഫ്സി സൂപ്പർ താരം കോണോർ മക്ഗ്രഗർ എന്നെ യുഎഫ്സി പരിശീലിപ്പിച്ചിരുന്നു.എനിക്ക് തോന്നുന്നു ബോക്സിങ് പരിശീലനം ഫുട്ബോൾ കളിക്കുന്നവർക്ക്‌ വളരെയധികം ഉപകാരപ്രദമാവുന്ന ഒന്നാണ്. നമ്മുടെ കൂർമ്മതയും ശ്രദ്ധയും ഉന്നവും വർധിപ്പിക്കാൻ ഇതിലൂടെ സാധിക്കും ” റൊണാൾഡോ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *