ഫുട്ബോളിനെ കലയാക്കി മാറ്റിയ രാജാവാണ് പെലെ : നെയ്മർ ജൂനിയർ

ഇന്നലെയായിരുന്നു ബ്രസീലിയൻ ഇതിഹാസമായ പെലെ ഫുട്ബോൾ ലോകത്തോട് വിട പറഞ്ഞത്. ഫുട്ബോളിന് ഇത്രയധികം ജനപ്രീതി നൽകുന്നതിൽ വലിയ ഒരു പങ്കുവഹിച്ചിട്ടുള്ള ഇതിഹാസമാണ് പെലെ. അദ്ദേഹത്തിന്റെ വിടവാങ്ങൽ ലോക ഫുട്ബോളിന് തന്നെ ഒരു തീരാ നഷ്ടമാണ്.

പെലെയുടെ വിടവാങ്ങലിൽ അനുശോചനം അറിയിച്ചുകൊണ്ട് ബ്രസീലിയൻ സൂപ്പർതാരമായ നെയ്മർ ജൂനിയർ ഒരു പോസ്റ്റ് ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്.ഫുട്ബോളിന് ഒരു കലയാക്കി മാറ്റിയ രാജാവാണ് പെലെ എന്നാണ് നെയ്മർ അഭിപ്രായപ്പെട്ടിട്ടുള്ളത്.പെലെയുടെ മാന്ത്രികത എല്ലാ കാലത്തും ഇവിടെ നിലകൊള്ളുമെന്നും നെയ്മർ കൂട്ടിച്ചേർത്തു.നെയ്മറുടെ വാക്കുകൾ ഇങ്ങനെയാണ്.

” പെലെക്ക് മുന്നേ,10 എന്നത് കേവലം ഒരു നമ്പർ മാത്രമായിരുന്നു.ഈ വാചകം ഞാൻ മുമ്പ് എവിടെയോ വായിച്ചതാണ്. പക്ഷേ ഈ വാചകം വളരെയധികം മനോഹരമായതും അപൂർണ്ണമായതുമാണ്. പെലെക്ക് മുന്നേ ഫുട്ബോൾ കേവലം ഒരു കായിക വിനോദം മാത്രമായിരുന്നു എന്നുള്ളതാണ് എനിക്ക് പറയാൻ കഴിയുക.പെലെ അതിനെയെല്ലാം മാറ്റിമറിച്ചു. ഫുട്ബോളിനെ ഒരു കലയാക്കി മാറ്റിയത് പെലെയാണ്.പാവപ്പെട്ടവർക്കും കറുത്ത വർഗ്ഗക്കാർക്കും അദ്ദേഹം ശബ്ദം നൽകി. ബ്രസീലിന് അദ്ദേഹം വിസിബിലിറ്റി നൽകി. ഫുട്ബോളും ബ്രസീലും ഉയർന്നുവന്നതിന് പെലെ എന്ന രാജാവിനോടാണ് നന്ദി പറയേണ്ടത്.പെലെ നമ്മിൽ നിന്നും വിടപറഞ്ഞു കഴിഞ്ഞു.പക്ഷേ അദ്ദേഹത്തിന്റെ മാന്ത്രികത എല്ലാ കാലത്തും ഇവിടെ തുടരും ” നെയ്മർ കുറിച്ചു.

ഫുട്ബോളിലെ ഒട്ടേറെ അപൂർവ്വ റെക്കോർഡുകൾ അവകാശപ്പെടാൻ കഴിയുന്ന ഇതിഹാസമാണ് നമ്മിൽ നിന്നും വിട പറഞ്ഞത്. 3 വേൾഡ് കപ്പ് കിരീടങ്ങൾ നേടിയിട്ടുള്ള പെലെ ലോക ഫുട്ബോളിന് എന്നും ഒരു അത്ഭുതമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *