ഫിർമിനോക്കും ജീസസിനും ഇടമില്ല, ബ്രസീലിന്റെ സാധ്യത ലൈനപ്പ് ഇങ്ങനെ!

വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിലെ അഞ്ചാം റൗണ്ട് പോരാട്ടത്തിൽ ഇക്വഡോറിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ബ്രസീൽ. ശനിയാഴ്ച്ച ഇന്ത്യൻ സമയം പുലർച്ചെ ആറ് മണിക്കാണ് ഈ മത്സരം അരങ്ങേറുക.ഈ മത്സരത്തിനുള്ള ലൈനപ്പ് പരിശീലകൻ ടിറ്റെ കണ്ടു വെച്ചതായാണ് റിപ്പോർട്ടുകൾ. ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

ഇത്‌ പ്രകാരം ലിവർപൂൾ ഗോൾകീപ്പർ ആലിസൺ ബക്കർ തന്നെയായിരിക്കും സ്റ്റാർട്ട്‌ ചെയ്യുക. ഫുൾ ബാക്കുമാരായി ഡാനിലോ അലക്സ് സാൻഡ്രോ എന്നിവർക്കായിരിക്കും അവസരം. റെനാൻ ലോദിയെ മറികടന്നാണ് സാൻഡ്രോ അവസരം കണ്ടെത്തിയിരിക്കുന്നത്.എഡർ മിലിറ്റാവോ, മാർക്കിഞ്ഞോസ് എന്നിവരായിരിക്കും സെന്റർ ബാക്കുമാരായി ഇടം നേടും. പരിക്ക് മൂലം പുറത്തായ തിയാഗോ സിൽവയുടെ സ്ഥാനത്താണ് മിലിറ്റാവോ ഇടം നേടുക.മധ്യനിരയിൽ കാസമിറോക്കൊപ്പം ഫ്രഡും ലുക്കാസ് പക്വറ്റയുമായിരിക്കും സ്റ്റാർട്ട്‌ ചെയ്യുക.ഡഗ്ലസ് ലൂയിസിന്റെ സ്ഥാനത്താണ് ഫ്രെഡ് ഇടം നേടുക.രണ്ട് യെല്ലോ കാർഡുകൾ ലഭിച്ചതിനാൽ സസ്‌പെൻഷൻ നേരിടുകയാണ് ഡഗ്ലസ് ലൂയിസ്‌.ഇഞ്ചുറി മൂലം എവെർട്ടൻ റിബയ്റോ കഴിഞ്ഞ ദിവസം പരിശീലനം നടത്തിയിട്ടില്ല. ഇത്‌ പക്വറ്റയുടെ സാധ്യതകൾ വർധിപ്പിക്കുകയായിരുന്നു.

അതേസമയം മുന്നേറ്റനിരയിൽ ഗബ്രിയേൽ ജീസസ്, റോബെർട്ടോ ഫിർമിനോ എന്നിവർക്ക് സ്ഥാനം ലഭിച്ചേക്കില്ല. മറിച്ച് ഗബ്രിയേൽ ബാർബോസ, റിച്ചാർലീസൺ എന്നിവരാണ് ആദ്യഇലവനിൽ ഇടം നേടുക. ഇവരോടൊപ്പം സൂപ്പർ താരം നെയ്മറും അണിനിരക്കും.

സാധ്യത ലൈനപ്പ്..

Alisson, Danilo, Éder Militão, Marquinhos and Alex Sandro; Casemiro, Fred, Richarlison, Lucas Paquetá, Neymar and Gabigol.

Leave a Reply

Your email address will not be published. Required fields are marked *