ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം വേൾഡ് കപ്പിൽ ശാപം, ബ്രസീലിന് പണി കിട്ടുമോ?
ഖത്തർ വേൾഡ് കപ്പ് ആരംഭിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആരാധകർ എല്ലാവരും തങ്ങളുടെ സാധ്യതകൾ വിലയിരുത്തുകയാണ്. കിരീട ഫേവറേറ്റുകളായി പല ടീമുകളെയും വിലയിരുത്തുന്നുണ്ടെങ്കിലും അപ്രതീക്ഷിത ജേതാക്കൾ പിറക്കാനുള്ള സാധ്യതകളെയും നമുക്ക് ഇവിടെ തള്ളിക്കളയാനാവില്ല. ഏതായാലും വേൾഡ് കപ്പ്മായി ബന്ധപ്പെട്ട മറ്റു ചില വസ്തുതകൾ ഇപ്പോൾ പുറത്തേക്ക് വന്നിട്ടുണ്ട്.
അതായത് വേൾഡ് കപ്പിന് ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായി കൊണ്ട് എത്തുന്നവർക്ക് വേൾഡ് കപ്പ് കിരീടം ലഭിക്കില്ല. അത്തരത്തിലുള്ള ഒരു ശാപം ഫിഫ റാങ്കിംഗ് ആരംഭിച്ചത് മുതലേ ഉണ്ട്. ആ ശാപം തിരുത്താൻ ഇത്തവണ ബ്രസീലിനെ കഴിയുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്
1992 ലാണ് ഫിഫ റാങ്കിംഗ് ആരംഭിക്കുന്നത്. 1994 വേൾഡ് കപ്പിൽ ജർമ്മനിയായിരുന്നു ഒന്നാം സ്ഥാനക്കാരായി കൊണ്ട് എത്തിയത്.എന്നാൽ ആ പ്രാവശ്യം വേൾഡ് കപ്പ് കിരീടം നേടിയത് ബ്രസീലായിരുന്നു.
1998ൽ ബ്രസീൽ ആയിരുന്നു ഒന്നാം സ്ഥാനക്കാരായിക്കൊണ്ട് വേൾഡ് കപ്പിന് എത്തിയിരുന്നത്.എന്നാൽ ബ്രസീലിനെ പരാജയപ്പെടുത്തിക്കൊണ്ട് ഫ്രാൻസ് വേൾഡ് കപ്പ് കിരീടം നേടി.
2002ൽ ഫ്രാൻസ് ആയിരുന്നു ഒന്നാം സ്ഥാനക്കാരായി കൊണ്ട് വേൾഡ് കപ്പിന് എത്തിയത്.എന്നാൽ ബ്രസീലാണ് ആ വേൾഡ് കപ്പ് കിരീടം നേടിയത്.
Team Brazil for #WorldCup 2022 🇧🇷💫 pic.twitter.com/VvGYdK5Imy
— Madrid Zone (@theMadridZone) November 18, 2022
2006ൽ ബ്രസീൽ ഒന്നാം സ്ഥാനക്കാരായി കൊണ്ട് വേൾഡ് കപ്പിന് എത്തി . എന്നാൽ ഇറ്റലിയാണ് വേൾഡ് കപ്പ് കിരീടം നേടിയത്.2010 ബ്രസീൽ ഒന്നാം സ്ഥാനക്കാരായിക്കൊണ്ട് എത്തിയെങ്കിലും കിരീടം സ്പെയിൻ കരസ്ഥമാക്കുകയായിരുന്നു. 2014ൽ സ്പെയിൻ ഒന്നാം സ്ഥാനക്കാരായി കൊണ്ട് എത്തിയെങ്കിലും കിരീടം നേടിയത് ജർമ്മനിയായിരുന്നു. 2018 ജർമ്മനി ഒന്നാം സ്ഥാനക്കാരായി കൊണ്ട് എത്തിയെങ്കിലും കിരീടം നേടിയത് ഫ്രാൻസ് ആയിരുന്നു.
ചുരുക്കത്തിൽ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം വേൾഡ് കപ്പിൽ ഒരു ശാപമാണ്.ആ ശാപം മാറ്റിയെഴുതാൻ ഇത്തവണയെങ്കിലും ബ്രസീലിന് കഴിയുമോ എന്നുള്ളതാണ് ആരാധകർ പറയേണ്ടത്. കാരണം ബ്രസീലാണ് ഇത്തവണ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായിക്കൊണ്ട് ഖത്തറിൽ എത്തുന്നത്.