ഫിഫ ബെസ്റ്റ് പുരസ്‌കാരം,മികച്ച ഗോൾകീപ്പർ മാനുവൽ ന്യൂയർ തന്നെ !
ഈ വർഷത്തെ ഫിഫ ബെസ്റ്റ് ഗോൾകീപ്പർക്കുള്ള പുരസ്‌കാരം ബയേൺ മ്യൂണിക്കിന്റെ ജർമ്മൻ കീപ്പർ മാനുവൽ ന്യൂയർ സ്വന്തമാക്കി. ഇന്നലെ നടന്ന ചടങ്ങിലാണ് ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരം ന്യൂയറെ തേടിയെത്തിയത്. കഴിഞ്ഞ സീസണിൽ ബയേൺ മ്യൂണിക്കിന് വേണ്ടി നടത്തിയ തകർപ്പൻ പ്രകടനമാണ് താരത്തെ പുരസ്‌കാരത്തിനർഹനാക്കിയത്. അത്‌ലെറ്റിക്കോ മാഡ്രിഡ് ഗോൾ കീപ്പർ യാൻ ഒബ്ലാക്ക്, ലിവർപൂൾ ഗോൾകീപ്പർ ആലിസൺ ബക്കർ എന്നിവരെയാണ് ന്യൂയർ പിന്തള്ളിയത്.
Manuel Peter Neuer
— 𝑈𝑙𝑡𝑖𝑚𝑎𝑡𝑒𝐵𝑎𝑦𝑒𝑟𝑛Ⓒ⁹ 🖐🏻🏆🏆🏆🏆🏆 (@UltimateBayern) December 17, 2020
The best Goalkeeper in the world. #TheBest pic.twitter.com/A33h9bZusV
കഴിഞ്ഞ സീസണിൽ ബയേൺ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്നതിലും ബുണ്ടസ്ലിഗ കിരീടം നേടുന്നതിലും പ്രധാനപങ്ക് വഹിച്ച താരമാണ് ന്യൂയർ. ആകെ 22 ക്ലീൻഷീറ്റുകളാണ് കഴിഞ്ഞ സീസണിൽ താരം കൈവരിച്ചിട്ടുള്ളത്. അതിൽ ആറെണ്ണം ചാമ്പ്യൻസ് ലീഗിൽ ആയിരുന്നു. പരിശീലകർ, ടീം ക്യാപ്റ്റൻമാർ, ആരാധകർ, മാധ്യമപ്രവർത്തകർ എന്നിവരൊക്കെയാണ് വോട്ടിങ്ങിലൂടെ മികച്ച ഗോൾകീപ്പറെ തിരഞ്ഞെടുത്തത്. അതേസമയം പുരസ്‌കാരവിജയിയായ ന്യൂയറെ ആലിസൺ ബക്കർ അഭിനന്ദിച്ചു.
🏅 𝕋ℍ𝔼 𝔹𝔼𝕊𝕋 𝔽𝕀𝔽𝔸 𝕄𝔼ℕ'𝕊 𝔾𝕆𝔸𝕃𝕂𝔼𝔼ℙ𝔼ℝ 🏅
— FC Bayern München (@FCBayern) December 17, 2020
Glückwunsch, @Manuel_Neuer! 👏#TheBest #NeuerTheWall #GOATkeeper #MiaSanMia pic.twitter.com/R9YZ0LK68I