ഫിഫ ബെസ്റ്റ് പുരസ്കാരം ഇന്ന്,ആര് നേടും?അറിയേണ്ടതെല്ലാം.

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരങ്ങൾക്ക് ഫിഫ സമ്മാനിക്കുന്ന ബെസ്റ്റ് പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30നാണ് ഫിഫ ബെസ്റ്റ് ജേതാക്കളെ നമുക്ക് അറിയാൻ കഴിയുക.ഫ്രഞ്ച് തലസ്ഥാനമായ പാരിസിൽ വെച്ചാണ് ഈ ഒരു ചടങ്ങ് സംഘടിപ്പിക്കപ്പെടുക.

മൂന്ന് പുരസ്കാരങ്ങളുടെ കാര്യത്തിലാണ് ആരാധകർ ഏറ്റവും കൂടുതൽ ആവേശത്തോടുകൂടി ഉറ്റു നോക്കുന്നത്.കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച താരം, ഏറ്റവും മികച്ച ഗോൾകീപ്പർ, ഏറ്റവും മികച്ച പരിശീലകൻ എന്നീ കാറ്റഗറികളിൽ ആരൊക്കെയാവും വിജയി എന്നുമുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്നത്. മൂന്ന് താരങ്ങൾ അടങ്ങുന്ന നോമിനി ഷോർട്ലിസ്റ്റ് നേരത്തെ തന്നെ ഫിഫ പ്രഖ്യാപിച്ചിരുന്നു.

ഏറ്റവും മികച്ച താരത്തിന് വേണ്ടിയുള്ള പുരസ്കാരത്തിന് മൂന്നു താരങ്ങളാണ് പോരാടുന്നത്.ലയണൽ മെസ്സി,കിലിയൻ എംബപ്പേ, കരീം ബെൻസിമ എന്നിവരാണ് അവസാന മൂന്ന് സ്ഥാനങ്ങളിൽ ഇടം നേടിയിട്ടുള്ളത്.ലയണൽ മെസ്സിക്കാണ് പലരും ഇത്തവണ സാധ്യത കൽപ്പിക്കുന്നത്. അതേസമയം ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരത്തിന് വേണ്ടി എമിലിയാനോ മാർട്ടിനസ്,തിബൗട്ട് കോർട്ടുവ,യാസിൻ ബോനോ എന്നിവരാണ് പോരാടുക.

ഏറ്റവും മികച്ച പരിശീലകന് വേണ്ടിയുള്ള പോരാട്ടത്തിൽ ലയണൽ സ്കലോണി, കാർലോ ആഞ്ചലോട്ടി,പെപ് ഗ്വാർഡിയോള എന്നിവർ തമ്മിലാണ് മാറ്റുരക്കുക. മൂന്ന് പുരസ്കാരങ്ങളും ഖത്തർ വേൾഡ് കപ്പ് ചാമ്പ്യന്മാരായ അർജന്റീന സ്വന്തമാക്കുമോ എന്നുള്ളതും പ്രധാനപ്പെട്ട ഒരു ചോദ്യമാണ്.സ്കലോണി,മെസ്സി,എമി എന്നിവർ തങ്ങളുടെ കാറ്റഗറികളിലെ പുരസ്കാരം സ്വന്തമാക്കുമെന്നാണ് അർജന്റീന ആരാധകർ വിശ്വസിക്കുന്നത്. ഏതായാലും ആരാണ് വിജയികളാവുക എന്നുള്ളത് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ

Leave a Reply

Your email address will not be published. Required fields are marked *