ഫിക്സ്ചർ, സ്റ്റേഡിയങ്ങൾ,ടിക്കറ്റ്, വേൾഡ് കപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം!
ഈ വർഷം നടക്കുന്ന വേൾഡ് കപ്പിനുള്ള ഒരുക്കങ്ങളെല്ലാം ദ്രുതഗതിയിൽ നടക്കുകയാണ്.യോഗ്യത മത്സരങ്ങൾ എല്ലാം അതിന്റെ അവസാനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു.ഫുട്ബോൾ ലോകം ഒന്നടങ്കം വേൾഡ് കപ്പിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്.
ഏതായാലും വേൾഡ് കപ്പുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ നമുക്കൊന്ന് പരിശോധിക്കേണ്ടതുണ്ട്.
ഏഷ്യൻ രാജ്യമായ ഖത്തറിൽ വെച്ചാണ് ഇത്തവണത്തെ വേൾഡ് കപ്പ് അരങ്ങേറുക.പക്ഷെ സമയത്തിന്റെ കാര്യത്തിൽ പതിവില്ലെന്നും വ്യത്യസ്തമായാണ് വേൾഡ് കപ്പ് അരങ്ങേറുക.സാധാരണ രൂപത്തിൽ ജൂൺ,ജൂലൈ മാസങ്ങളിലാണ് വേൾഡ് കപ്പ് നടത്താറുള്ളത്.എന്നാൽ ഇത്തവണ അതിൽ നിന്നും വ്യത്യസ്തമായി നവംബർ – ഡിസംബർ മാസത്തിലാണ് വേൾഡ് കപ്പ് നടക്കുക.കാലാവസ്ഥയാണ് ഈയൊരു മാറ്റത്തിന് കാരണം. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് വേൾഡ് കപ്പ് അരങ്ങേറുക.
വേൾഡ് കപ്പ് ഫിക്സ്ചർ ഷെഡ്യൂൾ ഇങ്ങനെയാണ്
Group stage (November 21 – December 2)
Last 16 (December 3, 4, 5, 6)
Quarter-finals (December 9 & 10)
Semi-finals (December 13 & 14)
Third-place play-off (December 17)
Final (December 18)
World Cup 2022: Stadiums, fixtures & tickets https://t.co/j7pzi7jj4e
— Murshid Ramankulam (@Mohamme71783726) February 6, 2022
എട്ട് സ്റ്റേഡിയങ്ങളിലായാണ് വേൾഡ് കപ്പ് നടക്കുക. സ്റ്റേഡിയങ്ങൾ ഇങ്ങനെയാണ്.
Al Bayt Stadium
Al Janoub Stadium
Al Rayyan Stadium
Al Thumama Stadium
Education City Stadium
Khalifa International Stadium
Lusail Stadium
Ras Abu Aboud Stadium
ഈ വർഷം ഏപ്രിൽ ഒന്നിന് ഖത്തറിലെ ദോഹയിൽ വെച്ചാണ് ഗ്രൂപ്പ് സ്റ്റേജ് നറുക്കെടുപ്പുകൾ നടക്കുക. നിലവിൽ 15 ടീമുകളാണ് വേൾഡ് കപ്പിന് യോഗ്യത നേടിയിട്ടുള്ളത്.
ഖത്തർ,ജർമ്മനി,ഡെൻമാർക്ക്, ബ്രസീൽ,ബെൽജിയം,ഫ്രാൻസ്, ക്രൊയേഷ്യ, സ്പെയിൻ, സെർബിയ,ഇംഗ്ലണ്ട്, സ്വിറ്റ്സർലാൻഡ്, നെതർലാൻഡ്സ്, അർജന്റീന, ഇറാൻ,സൗത്ത് കൊറിയ എന്നിവരാണ് ഇതുവരെ വേൾഡ് കപ്പിന് യോഗ്യത നേടിയിട്ടുള്ളത്.
ഗ്രൂപ്പ് സ്റ്റേജ് മത്സരങ്ങൾ ഇന്ത്യൻ സമയം 3:30 Pm,6:30 pm,9:30 pm,12:30 am എന്നീ സമയങ്ങളിലാണ് നടക്കുക.
നോക്കോട്ട് സ്റ്റേജ് മത്സരങ്ങൾ 8:30 Pm,12:30 pm എന്നീ സമയങ്ങളിലാണ് നടക്കുക.ഫൈനൽ മത്സരം 8:30 pm നാണ് നടക്കുക.
അതേസമയം വേൾഡ് കപ്പിനുള്ള ടിക്കറ്റ് വില്പന ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.