പ്രമുഖരും പുതുമുഖങ്ങളും ഒരുമിച്ച്,
ബ്രസീലിന്റെ സാധ്യത ഇലവൻ!

ഈ ഇന്റർനാഷണൽ ബ്രേക്കിൽ കേവലം ഒരു സൗഹൃദ മത്സരം മാത്രമാണ് ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീൽ കളിക്കുന്നത്. കഴിഞ്ഞ വേൾഡ് കപ്പിൽ മികച്ച പ്രകടനം നടത്തിയ മൊറോക്കോയാണ് ബ്രസീലിന്റെ എതിരാളികൾ. വരുന്ന ഞായറാഴ്ച പുലർച്ച ഇന്ത്യൻ സമയം 3:30നാണ് ഈയൊരു മത്സരം നടക്കുക. മൊറോക്കോയിൽ വെച്ച് തന്നെയാണ് ഈ മത്സരം അരങ്ങേറുക.

ബ്രസീലിന്റെ താൽക്കാലിക പരിശീലകനായ റാമോൻ മെനസസ് നിരവധി യുവ താരങ്ങൾക്ക് സ്‌ക്വാഡിൽ അവസരം നൽകിയിരുന്നു. ഏതായാലും സ്റ്റാർട്ടിങ് ഇലവനിൽ ആരൊക്കെയുണ്ടാവും എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്ന കാര്യം. ഇപ്പോഴിതാ പ്രമുഖ ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ സാധ്യത ഇലവൻ പുറത്തുവിട്ടിട്ടുണ്ട്.പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളും ഈ സാധ്യത ഇലവനിൽ ഇടം നേടിയിട്ടുണ്ട്.

ഗോൾ കീപ്പറായിക്കൊണ്ട് എടേഴ്സൺ സ്റ്റാർട്ട് ചെയ്യും എന്നാണ് ലഭിക്കുന്ന സൂചനകൾ. പ്രതിരോധനിരയുടെ കാര്യത്തിലേക്ക് വന്നാൽ സെന്റർ ബാക്കുമാരായി കൊണ്ട് എഡർ മിലിറ്റാവോ,ഇബാനസ് എന്നിവരായിരിക്കും ഉണ്ടാവുക.വിംഗ് ബാക്കുമാരായി കൊണ്ട് എമെഴ്സൺ റോയൽ,അലക്സ് ടെല്ലസ് എന്നിവർ സ്ഥാനം കണ്ടെത്തും എന്നാണ് ഗ്ലോബോ പറയുന്നത്.

മധ്യനിരയിൽ കാസമിറോക്കൊപ്പം പുതുമുഖ താരമായ ആൻഡ്രീ ഉണ്ടാവും. അതേസമയം ലുക്കാസ് പക്കേറ്റയെ ഇറക്കണോ അതല്ലെങ്കിൽ റാഫേൽ വെയ്ഗയെ ഇറക്കണോ എന്നുള്ള കാര്യത്തിൽ സംശയങ്ങൾ ഉണ്ട്. മുന്നേറ്റ നിരയിൽ വിനീഷ്യസ് ജൂനിയർക്കൊപ്പം പുതുമുഖ താരമായ വിറ്റൊർ റോക്യു ഉണ്ടാവും. അതേസമയം അടുത്ത പൊസിഷന് വേണ്ടി ആന്റണിയും റോഡ്രിഗോയും കടുത്ത പോരാട്ടത്തിലാണ്.

ചുരുക്കത്തിൽ യുവ താരങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു സാധ്യത ഇലവൻ തന്നെയാണ് ഇപ്പോൾ പുറത്തേക്ക് വന്നിട്ടുള്ളത്. ഈ താരങ്ങൾക്ക് തങ്ങളുടെ അരങ്ങേറ്റം ഗംഭീരമാക്കാൻ സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ഉറ്റു നോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *