പ്രതിസന്ധികളിൽ നിന്നും ഉയർന്നു വന്നവൻ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, ഇതിഹാസത്തിന് ജന്മദിനാശംസകൾ !

റാഫ്ടോക്സ് കുടുംബത്തിലെ പ്രിയസുഹൃത്ത് വിനീത് അശോക് സ്ലാട്ടൻ ഇബ്രാഹിമോവിച്ചിനെ കുറിച്ച് എഴുതുന്നു

സ്ലാട്ടൻ… ആ ഒരു പേര്‌ കേൾക്കുമ്പോൾ തന്നെ..
മനസ്സില്‍ തെളിയുന്നത് ഒരു രൂപം മാത്രം അല്ല..
മറിച്ച് അദ്ദേഹം കഴിഞ്ഞ രണ്ട് ദശകത്തിലധികമായി നമ്മെ വിസ്മയിപ്പിച്ചുകൊണ്ട്, ആവേശഭരിതമാക്കിയ നിമിഷങ്ങളിലൂടെയാകും..കൃത്യമായി പറഞ്ഞാൽ
1999 മുതൽ 2020 വരെ എത്തി നില്‍ക്കുന്നു ആ മഹാപ്രതിഭയുടെ കരിയര്‍…. 1981 ഒക്ടോബർ മൂന്നിന് സ്വീഡനിലെ മാൽമോ എന്ന നഗരത്തിലായിരുന്നു സ്ലാട്ടൻ പിറവി കൊണ്ടത്. അദ്ദേഹത്തിന്റെ അച്ഛന്‍ ബോസ്നിയക്കാരനും മാതാവ് ക്രൊയേഷ്യക്കാരിയും ആയിരുന്നു.
ഇരുവരും സ്വീഡനിലേക്ക് കുടിയേറിപ്പാര്‍ത്തവർ. സ്ലാട്ടന്റെ ജീവിതം എടുത്തുനോക്കിയാല്‍ ഒട്ടുമിക്ക ഫുട്ബോൾ താരങ്ങളുടെയും ജീവിതം പോലെതന്നെ ബാല്യകാലത്ത്‌ ദാരിദ്ര്യവും പട്ടിണിയും അദ്ദേഹം അനുഭവിച്ചത് നമുക്ക് കാണാനാവും. പുറമെ തന്റെ മാതാപിതാക്കൾ തമ്മില്ലുള്ള വഴക്കുകളും കുടുംബപ്രശ്നങ്ങളും കൂടി നേരിടേണ്ടി വന്നു ആ മനുഷ്യന്…

തന്റെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു
പോയപ്പോഴും കുടുംബത്തിലെ സാഹചര്യങ്ങൾ വഷളായ അവസ്ഥകളിലും കുഞ്ഞുസ്ലാട്ടന് ആശ്വാസമേകിയത് കാറ്റുനിറച്ച തുകൽപന്തായിരുന്നു.1995-ൽ മാൽമോ എഫ്എഫ് സ്വീഡിഷ് പ്രീമിയർ ഡിവിഷൻ ക്ലബിന്റെ അക്കാദമിയില്‍ എത്തിയ സ്ലാട്ടന് തന്റെ പതിനേഴാം വയസ്സില്‍ മാൽമോ ക്ലബിന്റെ സീനിയര്‍ ടീമിലേക്ക് ഇടം കിട്ടി…..!അവിടെ നിന്നാണ് സ്ലാട്ടന്റെ ജീവിതത്തിലെ വഴിത്തിരിവ് ആരംഭിക്കുന്നത്. മുന്‍പ് ഉണ്ടായിരുന്ന എല്ലാവിധ കുരുത്തക്കേടുകളും എന്നെന്നേക്കമായി സ്ലാട്ടൻ വലിച്ചെറിഞ്ഞു കൊണ്ട് തന്റെ കരിയറിൽ ശ്രദ്ധപുലർത്താൻ തുടങ്ങി.

1999 മുതൽ 2001 വരെ ഉള്ള കാലയളവിൽ മാൽമോ എഫ്എഫിന് വേണ്ടി കളിച്ച സ്ലാട്ടനെ
2001-ൽ ഡച്ച് വമ്പന്‍മാര്‍ ആയ അയാക്സ് റാഞ്ചി. 2001 മുതൽ 2004 വരെ അയാക്സിന്റെ ജേഴ്സിയണിഞ്ഞ താരം
74 മത്സരങ്ങളില്‍ നിന്ന് 35 ഗോളുകളാണ് അടിച്ചു കൂട്ടിയത്..!
അതൊരു തുടക്കം മാത്രമായിരുന്നു…!പിന്നീട്‌ യൂറോപ്പിലെ വമ്പൻ ക്ലബുകൾക്ക് വേണ്ടി ആ മഹാപ്രതിഭ പന്തുതട്ടി.യുവന്റസ്,ഇന്റർമിലാൻ,ബാഴ്സലോണ,എസി മിലാൻ,പിഎസ്ജി,മാഞ്ചസ്റ്റർ യുണൈറ്റഡ്, എൽഎ ഗാലക്സി എന്നീ ക്ലബുകളിൽ എല്ലാം തന്നെ ഈ സ്വീഡിഷ് താരം തന്റെ കഴിവ് തെളിയിച്ചു. ഒടുവിലിപ്പോൾ താരം എസി മിലാനിൽ തന്നെ എത്തിനിൽക്കുന്നു.എൽഎ ഗാലക്സി ഒഴികെയുള്ള ടീമുകൾക്കൊപ്പമെല്ലാം തന്നെ നിരവധി കിരീടങ്ങളിൽ മുത്തമിടാൻ ഈ താരത്തിന് സാധിച്ചു. സ്വീഡന് വേണ്ടി 2001 മുതൽ 2016 വരെ ദേശീയ കുപ്പായം അണിഞ്ഞ സ്ലാട്ടൻ 116 മത്സരങ്ങളില്‍ നിന്നായി 62 ഗോളുകൾ സ്വന്തം പേരിൽ കുറിച്ചു. സ്വീഡന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതൽ ഗോളുകളും സ്ലാട്ടന്റെ പേരില്‍ തന്നെ...! ചാമ്പ്യൻസ് ലീഗിൽ 6 വ്യത്യസ്ത ടീമുകള്‍ക്ക് വേണ്ടി ഗോൾ സ്കോര്‍ ചെയ്ത ഏക താരമെന്ന ബഹുമതി സ്ലാട്ടന്റെ പേരിലാണ്.

ചാമ്പ്യൻസ് ലീഗിൽ.7 ടീമുകള്‍ക്ക് വേണ്ടി കളിച്ച ഏക താരവും സ്ലാട്ടൻ തന്നെ.ടോപ് ഫൈവ് ലീഗുകളിൽ നാല് ലീഗിലും കളിക്കാൻ സാധിച്ച താരമാണ് സ്ലാട്ടൻ. സിരി എ,ലാലിഗ, പ്രീമിയർ ലീഗ്,ലീഗ് വൺ അങ്ങനെ എല്ലാത്തിലും സ്ലാട്ടൻ മയം.രണ്ടു പതിറ്റാണ്ടുകൾ 550 ന് മുകളില്‍ ഗോളുകള്‍..31 കിരീടങ്ങൾ… അങ്ങനെ ഒട്ടനവധി കാര്യങ്ങളുണ്ട് സ്ലാട്ടനെ കുറിച്ച് പറയാൻ…! 17-ആംവയസ്സില്‍ സാക്ഷാൽ ആഴ്സൺ വെങ്ങർ ആഴ്സണലിന് വേണ്ടി ട്രയൽസിന് വേണ്ടി ക്ഷണിച്ചപ്പോൾ വേണ്ട എന്ന് വെച്ചു.. കാരണം ആ പ്രായത്തില്‍ പോലും തന്നില്‍ പൂര്‍ണ ബോദ്ധ്യം ഉണ്ടായിരുന്നു സ്ലാട്ടന്.തന്റെ പ്രതിഭയിലും കഴിവിലും അത്രമേൽ അടിയുറച്ച വിശ്വാസം വെച്ചുപുലർത്തിയിരുന്ന താരമാണ് സ്ലാട്ടൻ.താരത്തിന്റെ ആറ്റിറ്റ്യൂഡും ആത്മവിശ്വാസവും തന്നെയാണ് സ്ലാട്ടനെ മറ്റുപലരിൽ നിന്നും വിത്യസ്തനാക്കുന്നത്.ചിലര്‍ അഹങ്കാരി എന്ന് മുദ്രകുത്തി വിടുമ്പോൾ....

ആ അഹങ്കാരം ഒരു അഴകായി തോന്നിച്ച ഏക വ്യക്തിത്വമാണ് സ്ലാട്ടൻ

അതേ സ്ലാട്ടൻ ഇബ്രാഹിമോവിച്ച് സ്വീഡന്‍ എന്ന രാജ്യത്തിനെ ഫുട്ബോളിന്റെ വന്‍കരകളിലേക്ക് എത്തിച്ച പോരാളിയാണ്… ഇപ്പോൾ ഇതാ 39-ആം വയസ്സിലും തന്റെ പോരാട്ടവീര്യത്തിന്റെ അത്യുന്നതങ്ങളില്‍ ‍ തന്നെയാണ് സ്ലാട്ടൻ ഉള്ളത്… തന്റെ ഒപ്പം തുടങ്ങിയവര്‍ എല്ലാം കളി നിര്‍ത്തിയപ്പോൾ… അദ്ദേഹം ഇതാ ഇപ്പോഴും നിറഞ്ഞു തന്നെ നില്‍ക്കുന്നു….! പരിക്കുകൾ അദ്ദേഹത്തെ പലകുറി പരീക്ഷിച്ചപ്പോൾ എല്ലാം… പലരും കരുതി അവിടം കൊണ്ട് തീരും എന്ന്…! എന്നാല്‍ 30 വാരെ അകലെ നിന്ന് ബൈസിക്കള്‍ കിക്ക് വരെ അടിച്ചു കയറ്റി വീണ്ടും വീണ്ടും ഈ ലോകത്ത്‌ വിസ്മയിപ്പിച്ചു.. ആവേശം കൊള്ളിച്ചു..! അവസാനം സിരിയില്‍ നടന്ന മിലാൻഡെർബിയില്‍ ഗോൾ നേടി ഏറ്റവും പ്രായം കൂടിയ കളിക്കാരന്‍ എന്ന റെക്കോഡ് കൂടി ഈ താരം കുറിച്ചു. മുന്‍പ് ആ മനുഷ്യന്‍ തന്നെ പറഞ്ഞ വാക്കുകൾ ആണ് ഇന്നത്തെ ദിവസം അദ്ദേഹത്തെ ഓര്‍ക്കുമ്പോൾ മനസില്‍ വരുന്നത്...!ചിലര്‍ എന്നെ തകര്‍ക്കാന്‍ ശ്രമിച്ചു..!

പക്ഷേ അവർ എന്നെ കൂടുതല്‍ ശക്തനാക്കി….!
മറ്റുചിലര്‍ എന്നെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചു..!
എന്നാല്‍ അവർ എന്നെ കൂടുതൽ മിടുക്കനാക്കി…!
ഇപ്പോള്‍ ഉടന്‍ തന്നെ എല്ലാം അവസാനിക്കും എന്ന് നിങ്ങള്‍വിചാരിക്കുന്നുവോ
നിങ്ങള്‍ക്ക് തെറ്റി…!
ഞാൻ നിങ്ങളെ പോലെയല്ല… !
ഞാൻ സാക്ഷാൽ സ്ലാട്ടൻ ഇബ്രാഹിമോവിച്ചാണ്…

കാത്തിരിക്കുന്നു ഈ മഹാമാരിയെയും തകർത്തെറിഞ്ഞ് വീണ്ടും കളം നിറയുന്നത് കാണാന്‍..!
Happy Birthday Legend…❗

Leave a Reply

Your email address will not be published. Required fields are marked *