പോസിറ്റീവുകൾ കൈവശപ്പെടുത്തി കൊണ്ടാണ് മടങ്ങുന്നത്: ബ്രസീൽ പരിശീലകൻ

ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ കരുത്തരായ ബ്രസീലും സ്പെയിനും സമനില വഴങ്ങിയിരുന്നു. രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്.സാന്റിയാഗോ ബെർണാബുവിൽ വെച്ച് നടന്ന മത്സരത്തിൽ എൻഡ്രിക്ക്,റോഡ്രിഗോ,ലുകാസ് പക്കേറ്റ എന്നിവരാണ് ബ്രസീലിനു വേണ്ടി ഗോളുകൾ നേടിയത്. അതേസമയം സ്പെയിനിന് വേണ്ടി പെനാൽറ്റിയിലൂടെ റോഡ്രി ഇരട്ട ഗോളുകൾ നേടിയപ്പോൾ ശേഷിച്ച ഗോൾ ഒൽമോയുടെ വകയായിരുന്നു.

ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താൻ ബ്രസീലിന് സാധിച്ചിരുന്നു.അതിന് പിന്നാലെയാണ് ഈ സമനില വഴങ്ങേണ്ടി വന്നിട്ടുള്ളത്. മോശം സമയത്തിലൂടെ കടന്നുപോകുന്ന ബ്രസീലിനെ സംബന്ധിച്ചിടത്തോളം ഈ റിസൾട്ടുകൾ ആശ്വാസകരമാണ്. അത് തന്നെയാണ് പരിശീലകനായ ഡൊറിവാൽ ജൂനിയർ പറഞ്ഞിട്ടുള്ളത്. ഒരുപാട് പോസിറ്റീവ്കളോട് കൂടിയാണ് ഇവിടം വിടുന്നത് എന്നാണ് ബ്രസീൽ പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” വളരെയധികം നിർവചിക്കപ്പെട്ട സ്‌ക്വാഡുള്ള ടീമാണ് സ്പെയിൻ. ഓരോ താരവും നടത്തുന്ന മുന്നേറ്റം കൃത്യമായി ആ പരിശീലകന് അറിയാം. പക്ഷേ ഞങ്ങൾക്ക് കേവലം 10 ദിവസം മാത്രമാണ് ലഭിച്ചിട്ടുള്ളത്.ആദ്യത്തെ മത്സരം ഞങ്ങൾ മികച്ച രീതിയിൽ കളിച്ചു. ഈ മത്സരത്തിൽ കുറച്ച് എനർജിയുടെ കുറവുണ്ടായിരുന്നു. അത് ആദ്യത്തെ മത്സരം കാരണമായിരിക്കാം.പക്ഷേ ടീം വളരെയധികം ധൈര്യം കാണിച്ചിട്ടുണ്ട്. പോസിറ്റീവുകളോടുകൂടിയാണ് ഞങ്ങൾ ഇവിടം വിടുന്നത് ” ഇതാണ് ബ്രസീൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ ഇന്റർനാഷണൽ ബ്രേക്കിന് മുന്നേ അവസാനമായി കളിച്ച നാല് മത്സരങ്ങളിൽ മൂന്നിലും ബ്രസീൽ പരാജയപ്പെടുകയായിരുന്നു ചെയ്തിരുന്നത്. അത് വെച്ച് നോക്കുമ്പോൾ ഈ യൂറോപ്പ്യൻ കരുത്തർക്കെതിരെയുള്ള റിസൾട്ടുകൾ വളരെ മികച്ചതാണ്.ഇനി കോപ്പ അമേരിക്കക്ക് മുന്നേ 2 മത്സരങ്ങൾ ബ്രസീൽ കളിക്കും.USA, മെക്സിക്കോ എന്നിവരായിരിക്കും ബ്രസീലിന്റെ എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *