പോളണ്ടിനെ ഗോൾമഴയിൽ മുക്കി ബെൽജിയം,നാടകീയതക്കൊടുവിൽ നെതർലാന്റ്സിന് വിജയം!

ഇന്നലെ യുവേഫ നേഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ബെൽജിയത്തിന് തകർപ്പൻ ജയം. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ബെൽജിയം പോളണ്ടിനെ തകർത്തു വിട്ടത്. ഒരു ഗോളിന് പിറകിൽനിന്ന് ശേഷമാണ് ബെൽജിയം ഇത്തരത്തിലുള്ള വമ്പൻ തിരിച്ചുവരവ് നടത്തിയത്.

മത്സരത്തിന്റെ 28-ആം മിനുട്ടിൽ ലെവന്റോസ്ക്കി പോളണ്ടിന് ലീഡ് നേടി കൊടുക്കുകയായിരുന്നു.എന്നാൽ നാല്പത്തിരണ്ടാം മിനുട്ടിൽ വിറ്റ്സൽ സമനില നേടിക്കൊടുത്തു. പിന്നീട് ബെൽജിയം ഗോൾ മഴ പെയ്യിക്കുകയായിരുന്നു.ട്രോസാർഡ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ഡി ബ്രൂയിന,ഡൻഡോങ്കർ,ഒപെന്റ എന്നിവർ ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.

അതേസമയം ഈ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ നെതർലാന്റ്സിന് വിജയം.വെയിൽസിനെതിരെ അവസാന നിമിഷത്തിലെ നാടകീയതകൾക്കൊടുവിലാണ് നെതർലാൻഡ്സ് വിജയം നേടിയത്.50-ആം മിനുട്ടിൽ കൂപ്മെയിനേഴ്സ് നെതർലാന്റ്സിന് ലീഡ് നേടി കൊടുക്കുകയായിരുന്നു.എന്നാൽ 92-ആം മിനുട്ടിൽ നോറിങ്ങ്ടൺ വെയിൽസിന് സമനില നേടിക്കൊടുത്തു. എന്നാൽ രണ്ട് മിനിറ്റിനുശേഷം വെഗോസ്റ്റ് നേടിയ ഗോളിലൂടെ നെതർലാന്റ്സ് വിജയം നേടുകയായിരുന്നു.

ഈ ഗ്രൂപ്പിൽ 6 പോയിന്റുള്ള നെതർലാന്റ്സാണ് ഒന്നാമത്.മൂന്ന് പോയിന്റ് വീതമുള്ള ബെൽജിയവും പോളണ്ടും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.വെയിൽസാണ് അവസാന സ്ഥാനത്തുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *