പോഗ്ബക്ക് വേൾഡ് കപ്പ് നഷ്ടമാവുമോ? ഏറ്റവും പുതിയ റിപ്പോർട്ടുകൾ ഇങ്ങനെ!

ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ഫ്രഞ്ച് സൂപ്പർ താരമായ പോൾ പോഗ്ബ യുണൈറ്റഡ് വിട്ടുകൊണ്ട് യുവന്റസിലേക്ക് തിരിച്ചെത്തിയത്. എന്നാൽ കാര്യങ്ങൾ നല്ല രൂപത്തിലല്ല മുന്നോട്ട് പോകുന്നത്. എന്തെന്നാൽ സീസൺ ആരംഭിക്കുന്നതിന് മുന്നേ തന്നെ ഗുരുതരമായ പരിക്ക് താരത്തെ പിടികൂടുകയായിരുന്നു.

പോഗ്ബയുടെ വലതു കാൽമുട്ടിന് മെനിസ്ക്കസ് ഇഞ്ചുറിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതുകൊണ്ടുതന്നെ താരത്തിന് സർജറി വേണ്ടി വരുമെന്നും അങ്ങനെയാണെങ്കിൽ നാല് മാസത്തിന് മുകളിൽ താരം പുറത്തിരിക്കേണ്ടി വരുമെന്നായിരുന്നു റിപ്പോർട്ടുകൾ. സർജറിക്ക് വിധേയമായാൽ താരത്തിന് വേൾഡ് കപ്പ് നഷ്ടമയേക്കും.

എന്നാൽ പോൾ പോഗ്ബ സർജറി വേണ്ടെന്നുവെച്ചിട്ടുണ്ട്.മറിച്ച് തെറാപ്പിക്ക് വിധേയനാകാനാണ് പോഗ്ബ തീരുമാനിച്ചിട്ടുള്ളത്. ഒരല്പം റിസ്ക്കിയായിട്ടുള്ള മാർഗ്ഗമാണ് ഇത്. പക്ഷേ വേൾഡ് കപ്പ് കളിക്കാനുള്ള ആഗ്രഹം കൊണ്ടാണ് പോഗ്ബ സർജറി നിരസിച്ചത്. പ്രമുഖ മാധ്യമമായ RMC സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

തെറാപ്പി നടത്തിയാൽ 5 ആഴ്ചയ്ക്കുശേഷം തിരികെ എത്താമെന്നാണ് പോഗ്ബ പ്രതീക്ഷിക്കുന്നത്. മൂന്ന് ആഴ്ചയോളം സിമ്മിംഗ് പൂളിലും ജിമ്മിലുമായിരിക്കും താരം ചിലവഴിക്കുക.പിന്നീട് രണ്ട് ആഴ്ചയോളം വ്യക്തിഗത പരിശീലനം നടത്തും. അതിനുശേഷമായിരിക്കും സ്‌ക്വാഡിനൊപ്പം ചേരുക.

ഏതായാലും വരുന്ന വേൾഡ് കപ്പിൽ ഫ്രാൻസിനൊപ്പം പങ്കെടുക്കാൻ കഴിയുമെന്ന് തന്നെയാണ് താരം പ്രതീക്ഷിക്കുന്നത്.കിരീടം നിലനിർത്താൻ ലക്ഷ്യമിട്ടാണ് ദിദിയർ ദെഷാപ്സും താരങ്ങളും ഖത്തറിലേക്ക് പറക്കുക.

Leave a Reply

Your email address will not be published. Required fields are marked *