പൊട്ടിപ്പാളീസായി ഇംഗ്ലണ്ട്,ഇറ്റലിയെ പഞ്ഞിക്കിട്ട് ജർമ്മനി!

ഇന്നലെ യുവേഫ നാഷൻസ് ലീഗിൽ നടന്ന മത്സരത്തിൽ വമ്പൻമാരായ ഇംഗ്ലണ്ടിന് നാണംകെട്ട തോൽവി. എതിരില്ലാത്ത നാലു ഗോളുകൾക്ക് ഹങ്കറിയാണ് ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയത്.ഹങ്കറിക്ക് വേണ്ടി റോളണ്ട് ഇരട്ട ഗോളുകൾ നേടിയപ്പോൾ നഗി,ഗാസ്ഡാഗ് എന്നിവരാണ് ശേഷിച്ച ഗോളുകൾ നേടിയത്. ഇംഗ്ലണ്ട് നിരയിൽ സ്റ്റോൺസ് റെഡ് കാർഡ് കണ്ടു പുറത്ത് പോയതും അവർക്ക് തിരിച്ചടിയായി.

അതേസമയം ഈ ഗ്രൂപ്പിൽ നടന്ന മറ്റൊരു മത്സരത്തിൽ ജർമ്മനി ഇറ്റലിക്കെതിരെ തകർപ്പൻ വിജയം സ്വന്തമാക്കിയിട്ടുണ്ട്. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ജർമ്മനി ഇറ്റലിയെ പരാജയപ്പെടുത്തിയത്.വെർണെർ ഇരട്ട ഗോളുകൾ നേടിയപ്പോൾ കിമ്മിച്ച്,ഗുണ്ടോഗൻ,മുള്ളർ എന്നിവർ ശേഷിച്ച ഗോളുകൾ നേടുകയായിരുന്നു.നോന്റോ,ബാസ്റ്റോനി എന്നിവരാണ് ഇറ്റലിയുടെ ഗോളുകൾ നേടിയത്.

ഏഴ് പോയിന്റുള്ള ഹങ്കറിയാണ് ഈ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ളത്. 6 പോയിന്റുള്ള ജർമ്മനി രണ്ടാംസ്ഥാനത്തും 5 പോയിന്റുള്ള ഇറ്റലി മൂന്നാം സ്ഥാനത്തുമാണ്. അവസാന സ്ഥാനക്കാരായ ഇംഗ്ലണ്ടിന്റെ സമ്പാദ്യം രണ്ട് പോയിന്റ് മാത്രമാണ്.

അതേ സമയം മറ്റൊരു മത്സരത്തിൽ നെതർലാന്റ്സ് വെയിൽസിനെ പരാജയപ്പെടുത്തിയിട്ടുണ്ട്. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് നെതർലാൻഡ്സ് വിജയം നേടിയിട്ടുള്ളത്.ലാങ്,കോഡി,ഡീപേ എന്നിവരാണ് നെതർലാൻഡ്സിന് വേണ്ടി ഗോളുകൾ നേടിയത്.ജോൺസൺ,ബെയിൽ എന്നിവരാണ് വെയിൽസിന്റെ ഗോളുകൾ കണ്ടെത്തിയത്.

മറ്റൊരു മത്സരത്തിൽ പോളണ്ടിനെ ബെൽജിയം ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയിട്ടുണ്ട്.ബാറ്റ്സുഷായിയാണ് വിജയഗോൾ നേടിയിട്ടുള്ളത്. 10 പോയിന്റുള്ള നെതർലാന്റ്സാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.7 പോയിന്റുള്ള ബെൽജിയം രണ്ടാമതും 4 പോയിന്റുള്ള പോളണ്ട് മൂന്നാമതും 1 പോയിന്റുള്ള വെയിൽസ് നാലാമതുമാണ്.

Leave a Reply

Your email address will not be published. Required fields are marked *