പെലെ മാത്രം കയ്യടക്കി വെച്ചിരിക്കുന്ന ഫുട്ബോൾ ലോകത്തെ ഒരുപിടി റെക്കോർഡുകൾ!

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളാണ് ബ്രസീലിയൻ ഇതിഹാസമായ പെലെ എന്നുള്ള കാര്യത്തിൽ ആർക്കും സംശയം കാണില്ല. ഫുട്ബോൾ ഭൂപടത്തിൽ വലിയൊരു സ്ഥാനം തന്നെ പെലെ എന്ന ഇതിഹാസത്തിനുണ്ട്.എണ്ണിയാലൊടുങ്ങാത്ത റെക്കോർഡുകൾ സ്വന്തമായുള്ള താരമാണ് പെലെ.

ഏതായാലും ഫുട്ബോൾ ലോകത്തെ ചില അപൂർവ റെക്കോർഡുകൾ പെലെയുടെ പേരിലാണ്.അത് ഏതൊക്കെയാണ് എന്നുള്ളത് നമുക്ക് പരിശോധിക്കാം.

1- വേൾഡ് കപ്പിൽ കളിക്കുന്ന, വേൾഡ് കപ്പ് കിരീടം ചൂടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് പെലെയുടെ പേരിലാണ്.1958-ലെ വേൾഡ് കപ്പ് കിരീടം ബ്രസീൽ നെടുമ്പോൾ പെലെയുടെ പ്രായം 17 വർഷവും 249 ദിവസവുമാണ്.

2- ബ്രസീലിന് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം.92 മത്സരങ്ങളിൽ നിന്ന് 77 ഗോളുകളാണ് പെലെ നേടിയിട്ടുള്ളത്.71 ഗോളുകൾ നേടിയ നെയ്മർ ഈ റെക്കോർഡ് മറികടക്കാൻ സാധ്യതയുണ്ട്.

3- ഏറ്റവും കൂടുതൽ തവണ വേൾഡ് കപ്പ് കിരീടം നേടിയ താരം.മൂന്ന് വേൾഡ് കപ്പ് കിരീടങ്ങളാണ് പെലെ നേടിയിട്ടുള്ളത്.1958,1962,1970 വർഷങ്ങളിലായിരുന്നു ഇത്.

4- വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള താരവും പെലെയാണ്.ആകെ 10 അസിസ്റ്റുകളാണ് പെലെ വ്യക്തമാക്കിയിട്ടുള്ളത്.ഒരു വേൾഡ് കപ്പിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള താരവും പെലെ തന്നെ.

5- വേൾഡ് കപ്പിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.വെയിൽസിനെതിരെയായിരുന്നു ഈ ഗോൾ പിറന്നത്.

6- വേൾഡ് കപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം.1958 വേൾഡ് കപ്പിൽ ഫ്രാൻസിനെതിരെയാണ് പെലെ ഹാട്രിക് നേടിയത്.17 വർഷവും 245 ദിവസവുമാണ് പെലെയുടെ അന്നത്തെ പ്രായം.

7- ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന റെക്കോർഡ് പെലെയുടെ പേരിലാണ്.1959-ൽ 127 ഗോളുകളാണ് പെലെ സാന്റോസിന് വേണ്ടി നേടിയിട്ടുള്ളത്.2012-ൽ 91 ഗോളുകൾ നേടിയ മെസ്സിയാണ് രണ്ടാം സ്ഥാനത്ത്.

ഇതൊക്കെയാണ് പെലെയുടെ റെക്കോർഡുകളായി കൊണ്ട് ഗോൾ ഡോട്ട് കോം നൽകുന്നത്. അതേസമയം പെലെ ബാലൺ ഡി’ഓർ നേടിയിട്ടുണ്ടോ എന്നുള്ളത് പലർക്കുമുള്ള ഒരു സംശയമാണ്.പെലെ ബാലൺ ഡി’ഓർ നേടിയിട്ടില്ല.എന്തെന്നാൽ 1995 വരെ ബാലൺ ഡി’ഓർ പുരസ്കാരം യൂറോപ്യൻ താരങ്ങൾക്ക് മാത്രമായിരുന്നു നൽകിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *