പെലെ,റൊണാൾഡോ നസാരിയോ..ഇനി നെയ്മറുടെ സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം!
ഇന്നലെ ഖത്തർ വേൾഡ് കപ്പിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ സൗത്ത് കൊറിയയെ പരിചയപ്പെടുത്തിയത്. മിന്നുന്ന പ്രകടനം പുറത്തെടുത്ത ബ്രസീൽ ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾ നേടിക്കൊണ്ട് വിജയം ഉറപ്പാക്കിയിരുന്നു.ഇനി ക്വാർട്ടർ ഫൈനലിൽ ബ്രസീലിന്റെ എതിരാളികൾ യൂറോപ്പ്യന്മാരായ ക്രൊയേഷ്യയാണ്.
മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർ ആദ്യ ഇലവനിൽ തന്നെ ബ്രസീലിന് വേണ്ടി ഇറങ്ങിയിരുന്നു. മികച്ച പ്രകടനമാണ് നെയ്മർ നടത്തിയിട്ടുള്ളത്.വിനീഷ്യസ് ജൂനിയർ നേടിയ ആദ്യ ഗോളിന്റെ അസിസ്റ്റ് നെയ്മറുടെ പേരിലാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. മാത്രമല്ല പെനാൽറ്റിയിലൂടെ ബ്രസീലിന്റെ രണ്ടാം ഗോളും നെയ്മർ ജൂനിയറാണ് നേടിയിട്ടുള്ളത്.മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും നെയ്മർ തന്നെയാണ് കരസ്ഥമാക്കിയിട്ടുള്ളത്.
⚠️ | QUICK STAT
— Sofascore (@SofascoreINT) December 5, 2022
Three Brazilians have now scored a goal at three separate #FIFAWorldCup tournaments:
• Pelé (1958, 1962, 1966, 1970)
• Ronaldo (1998, 2002, 2006)
🆕 Neymar (2014, 2018, 2022)
A Seleção's no. 10 joins some legendary company. 🇧🇷👑#BRAKOR #Qatar2022 pic.twitter.com/8csstDW55J
മാത്രമല്ല നെയ്മർ ജൂനിയർ ഇപ്പോൾ ഇതിഹാസങ്ങൾക്കൊപ്പം സ്ഥാനം പിടിച്ചിട്ടുണ്ട്. അതായത് ബ്രസീലിന് വേണ്ടി ഇതുവരെ 3 വേൾഡ് കപ്പുകളിൽ ഗോളടിച്ചത് രണ്ടേ രണ്ട് ഇതിഹാസങ്ങൾ മാത്രമായിരുന്നു.പെലെ, റൊണാൾഡോ നസാരിയോ എന്നിവർ മാത്രമായിരുന്നു ഈ നേട്ടം കൈവരിച്ചിരുന്നത്.ഈ കൂട്ടത്തിലേക്കാണ് ഇപ്പോൾ നെയ്മർ ജൂനിയർ നടന്നു കയറുന്നത്.ഇന്നലെ ഗോൾ നേടിയതോടുകൂടി മൂന്ന് വേൾഡ് കപ്പുകളിൽ ഗോൾ നേടാൻ നെയ്മർക്ക് സാധിച്ചിട്ടുണ്ട്.
2014,2018,2022 വേൾഡ് കപ്പുകളിൽ ആണ് ഇപ്പോൾ നെയ്മർ ഗോൾ സ്വന്തമാക്കിയിട്ടുള്ളത്. ഏതായാലും നെയ്മർ ഇന്നലെ നേടിയ ഗോൾ ബ്രസീലിനു വേണ്ടി താരം പൂർത്തിയാക്കുന്ന 76ആം ഗോളായിരുന്നു.77 ഗോളുകൾ നേടിയിട്ടുള്ള ഇതിഹാസതാരം പെലെ മാത്രമാണ് ഇപ്പോൾ നെയ്മറുടെ മുന്നിലുള്ളത്.